ഗുരുഗ്രാം: ഭാര്യ മറ്റൊരാൾക്കൊപ്പം പോയതിൽ പ്രകോപിതനായ ഭർത്താവ് നാല് വയസ്സുള്ള മകനെ വിഷം നൽകി കൊലപ്പെടുത്തി. ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലാണ് സംഭവം. മകനെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
രാജേഷ് മിത്തൽ (36) എന്നയാളാണ് മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജേഷ് മിത്തലും ഭാര്യ പായലും തമ്മിൽ വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് പ്രദേശത്തുള്ള മോനു എന്നയാളുമായി പായൽ നാടുവിട്ടത്. ഭാര്യ മറ്റൊരാൾക്കൊപ്പം പോയതോടെ പ്രകോപിതനായാണ് ഇയാൾ മകനെ കൊന്നത്.
പത്തും നാലും വയസ്സുള്ള രണ്ട് ആൺ കുട്ടികളാണ് ഇവർക്കുള്ളത്. ഇതിൽ രണ്ടാമത്തെ മകൻ ഭരത്തിനെ ഭക്ഷണത്തിൽ വിഷം നൽകിയത്. ശേഷം ഇതേ ഭക്ഷണം ഇയാളും കഴിക്കുകയായിരുന്നു. ഈ സമയം മൂത്ത മകൻ മോഹിത് അടുത്തുള്ള കടയിൽ പോയിരിക്കുകയായിരുന്നു.
Also Read-
Murder | 50 രൂപ മോഷ്ടിച്ചെന്നാരോപിച്ച് പത്തുവയസുകാരനെ അച്ഛന് തല്ലിക്കൊന്നു
കടയിൽ നിന്നും തിരിച്ചെത്തി മോഹിത്താണ് അച്ഛനേയും സഹോദരനേയും അബോധാവസ്ഥയിൽ കാണുന്നത്. തുടർന്ന് ബഹളം വെച്ചതോടെ അയൽവാസികൾ ഓടിയെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഭരത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. രാജേഷ് മിത്തലിന്റെ നില ഗുരതരമായി തുടരുകയായിരുന്നു.
Also Read-
Murder | രണ്ടാനച്ഛനെ വിവാഹം കഴിക്കണം; അമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകള്‍ അറസ്റ്റില്‍
രാജേഷിനെതിരെ കൊലപാതകം, ആത്മഹത്യാശ്രമം എന്നീ കേസുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. അതേമസയം, ഭരത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Aneesh Murder | വിളിച്ചു വരുത്തി കൊലപ്പെടുത്തിയെന്ന വാദം തള്ളി; അനീഷ് രണ്ടു മണിക്കു മുമ്പ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി
പേട്ടയില്‍ അനീഷ് ജോര്‍ജിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ വാദം തള്ളി പോലീസ്. അനീഷ് രണ്ട് മണിക്കു മുമ്പ് തന്നെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ എത്തിയിരുന്നു എന്നതിന് തെളിവുണ്ടെന്ന് പോലീസ്. അന്വേഷണത്തില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതിന് തെളിവില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ഒരു മണിയോട് അടുപ്പിച്ച് അനീഷ് പെണ്‍കുട്ടിയെ വിളിച്ചതിന് തെളിവുണ്ടെന്നും രണ്ടു മണിയ്ക്ക് മുന്‍പ് തന്നെ അനീഷ് വീട്ടിലെത്തിയെന്ന് പൊലീസ് കണ്ടെത്തി. രഹസ്യമായാണ് അനീഷ് എത്തിയത്. വീടിന്റെ പിന്‍വശത്ത് കാടുമൂടിയ വശത്തുകൂടിയാണ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. ഇത് ഡോഗ് സ്ക്വാഡിന്റെ പരിശോധനയില്‍ കണ്ടെത്തി.
മൂന്നു മണിയ്ക്ക് ശേഷമാണ് പെണ്‍കുട്ടിയുടെ മുറിയില്‍ അനീഷ് ഉണ്ടെന്ന കാര്യം സൈമണ്‍ ലാല്‍ അറിയുന്നത്. പെണ്‍കുട്ടിയുടെ മുറിയില്‍ അനീഷിനെ കണ്ടതാണ് പ്രകോപനത്തിന് കാരണമായത്. നേരത്തെയുള്ള മുന്‍ വൈരാഗ്യം കൂടി വെച്ച് കൊലപ്പെടുത്താന്‍ സൈമണ്‍ ലാല്‍ കൊലപ്പെടുത്താന്‍ തീരുമാനിച്ചെപന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
കൊലപാതകത്തിന് മുന്‍പ് വീട്ടില്‍ വഴക്ക് നടന്നതായി തെളിവില്ല. അയല്‍വാസികളുടെ മൊഴികളിലും ശബ്ദങ്ങള്‍ കേട്ടെന്ന് വിവരമില്ല. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയെങ്കിലും ആസൂത്രിതനായി വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്ന ബന്ധുക്കളുടെ വാദം പൊലീസ് തള്ളുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.