നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കൊച്ചിയില്‍ നടുറോഡില്‍ പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമം

  കൊച്ചിയില്‍ നടുറോഡില്‍ പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമം

  ഇന്നലെ രാത്രി 7.15 ഓടെ പനമ്പിള്ളി നഗര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപമാണ് സംഭവം

  News 18

  News 18

  • News18
  • Last Updated :
  • Share this:
   കൊച്ചി: പനമ്പിള്ളി നഗറില്‍ നടുറോഡില്‍ പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമം. ബൈക്കില്‍ മുഖംമൂടി ധരിച്ചെത്തിയയാളാണ് അക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി 7.15 ഓടെ പനമ്പിള്ളി നഗര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപമാണ് സംഭവം.

   കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഏവിയേഷന്‍ കോഴ്സ് പഠിക്കുന്ന പെണ്‍കുട്ടി ക്ലാസ് കഴിഞ്ഞ് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് മടങ്ങവേയായിരുന്നു അക്രമി പെട്രോള്‍ ഒഴിച്ചത്. പ്ലാസ്റ്റിക് കുപ്പിയില്‍ കരുതിയ പെട്രോള്‍ പെണ്‍കുട്ടിയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. പെണ്‍കുട്ടി സമീപത്തെ കടയിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്.

   Also Read: തിരുവനന്തപുരം ശ്രീവരാഹത്ത് യുവാവ് കുത്തേറ്റു മരിച്ചു

   നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ എറണാകുളം സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാലക്കാട് സ്വദേശിനിയാണ് പെണ്‍കുട്ടി.

   First published:
   )}