• HOME
  • »
  • NEWS
  • »
  • crime
  • »
  • ഭാര്യയെയും മൂന്ന് മക്കളെയും കിണറ്റില്‍ തള്ളിയിട്ട് യുവാവും ചാടി; മക്കള്‍ മരിച്ചു, ദമ്പതിമാര്‍ രക്ഷപ്പെട്ടു

ഭാര്യയെയും മൂന്ന് മക്കളെയും കിണറ്റില്‍ തള്ളിയിട്ട് യുവാവും ചാടി; മക്കള്‍ മരിച്ചു, ദമ്പതിമാര്‍ രക്ഷപ്പെട്ടു

നാട്ടുകാര്‍ എല്ലാവരെയും കിണറ്റില്‍നിന്ന് പുറത്തെടുത്തെങ്കിലും കുട്ടികള്‍ മരിച്ചു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    മംഗളൂരു:ഭാര്യയെയും മൂന്ന് മക്കളെയും കിണറ്റില്‍ തള്ളിയിട്ട് യുവാവും കിണറ്റില്‍ ചാടി. മുള്‍കി പദ്മനൂരിലെ ഹിതേഷ് ഷെട്ടിഗാരാണ് ഭാര്യയെയും കുട്ടികളെയും കിണറ്റില്‍ തള്ളിയിട്ട് ചാടിയത്. കുട്ടികള്‍ മരിച്ചു. യുവാവും ഭാര്യയും രക്ഷപ്പെട്ടു. മക്കളായ രശ്മിത (13), ഉദയ് (11), ദക്ഷിത് (നാല്) എന്നിവരാണ് മരിച്ചത്.

    ഭാര്യ ലക്ഷ്മി രക്ഷപ്പെട്ടു. കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ എല്ലാവരെയും കിണറ്റില്‍നിന്ന് പുറത്തെടുത്തെങ്കിലും കുട്ടികള്‍ മരിച്ചു. ലക്ഷ്മിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹിതേഷിനെ കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തു.

    Also Read-ജീവനക്കാരിക്കൊപ്പമുള്ള ഫോട്ടോ സ്ഥാപനഉടമ സോഷ്യൽ മീഡിയയിലിട്ടു; ഭർത്താവ് രണ്ടു പേരേയും വെട്ടി; രണ്ടു പേരും തിരിച്ചും

    Arrest | ഭാര്യയെയും രണ്ടു പെണ്‍മക്കളെയും പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

    കോട്ടയം: ഭാര്യയെയും പെണ്‍മക്കളെയും പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കട്ടപ്പന സ്വദേശി വിജേന്ദ്രനെയാണ് പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ ആറിന് ആര്‍പ്പൂക്കര കോലേട്ടമ്പലം ഭാഗത്താണ് സംഭവം. ഭാര്യ ലക്ഷ്മിയും (40) പതിനഞ്ചും പതിമൂന്നും വയസ്സുള്ള പെണ്‍മക്കളെയുമാണ് വിജേന്ദ്രന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

    കോലേട്ടമ്പലത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ് ലക്ഷ്മിയും മക്കളും. ദമ്പതികള്‍ പിണങ്ങിക്കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു. സൗഹൃദം നടിച്ചെത്തിയ പ്രതി ഇവരുടെ ദേഹത്തെക്ക് പെട്രോള്ഡ ഒഴിക്കുകയായിരുന്നു.

    Also Read-Pocso Case | ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 60-കാരൻ അറസ്റ്റിൽ

    അപകടം മനസ്സിലാക്കിയ മൂവരും അടുക്കളവാതില്‍വഴി പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നു. അഞ്ചു ലീറ്ററിന്റെ കന്നാസിലാണ് പ്രതി പെട്രോള്‍ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.
    Published by:Jayesh Krishnan
    First published: