• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

യുവതിയെ തോക്കുചൂണ്ടി ലൈംഗികമായി പീഡിപ്പിച്ചു


Updated: May 31, 2018, 9:20 AM IST
യുവതിയെ തോക്കുചൂണ്ടി ലൈംഗികമായി പീഡിപ്പിച്ചു

Updated: May 31, 2018, 9:20 AM IST
തിരുവനന്തപുരം: വിതുരയിൽ ഇരുപത്തിയെട്ടുകാരിയെ തോക്കിൻ മുനയിൽ നിറുത്തി ബലാത്സംഗം ചെയ്തെന്ന് പരാതി. വിധവയായ യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ പുരുഷ സുഹൃത്തിനെ കാണാൻ വീട്ടിലെത്തിയ അക്രമിയാണ് പീഡിപ്പിച്ചതെന്ന് യുവതി പറഞ്ഞു. നായാട്ടിന് ഉപയോഗിക്കുന്ന നാടൻ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നും യുവതി വ്യക്തമാക്കി. മൂന്ന് ദിവസം മുമ്പാണ് പരാതിക്ക് ആസ്പദമായ ബലാത്സംഗം നടന്നത്. യുവതി എസ് എ ടി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പനവൂർ അംബേദ്ക്കർ കോളനിയിലെ പ്രദീപെന്ന പോത്ത് ഷാജിയാണ് പീഡിപ്പിച്ചതെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
First published: May 29, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍