വിവാഹമോചിതരുടെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ അംഗങ്ങളായ സ്ത്രീകളെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം സ്ഥലംവിടുന്നയാള് തൃശൂരില്‍ പിടിയില്‍. ഇടുക്കി കട്ടപ്പന സ്വദേശി ഷിനോജാണ് അറസ്റ്റിലായത്. നാലു സ്ത്രീകള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിവാഹമോചിതരുടെ കൂട്ടായ്മയുടെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ പുനര്‍വിവാഹം ഉദ്ദേശിച്ചാണ് പലരും അംഗങ്ങളാകുന്നത്. ഇങ്ങനെയുള്ള കൂട്ടായ്മയില്പ്പെട്ട സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് ഷിനോജിന്റെ രീതി.
ബന്ധം സ്ഥാപിച്ച ശേഷം നേരില്‍ കാണാമെന്ന് സമ്മതം വാങ്ങും. ഹോട്ടല്‍ മുറിയില്‍ എത്തിയാല്‍ ഉടന്‍ ശാരീരികമായി പീഡിപ്പിക്കും. പിന്നെ, സ്ഥലംവിടും. തൃശൂര്‍ സ്വദേശിയാണ് ആദ്യ പരാതി നല്‍കിയത്. മറ്റു മൂന്നു സ്ത്രീകള്‍ കൂടി ഷിനോജിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. പ്രതിയ്ക്കു ഭാര്യയും രണ്ടു മക്കളുമുണ്ട്. ഇതു മറച്ചുവച്ചാണ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നത്. ഇയാള്‍ സ്ത്രീകളില്‍ നിന്ന് പണം തട്ടാറുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഷിനോജിനെതിരെ കൂടുതല്‍ പരാതികള്‍ നല്കാന് സ്ത്രീകള്‍ മുന്നോട്ടു വരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
പഞ്ചനക്ഷത്ര ഹോട്ടല്‍ ജീവനക്കാരിയായ 24കാരിയെ ബലാത്സംഗം ചെയ്ത 15കാരന് അറസ്റ്റില്‍
ഡെറാഡൂണ്‍: പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാരിയായ 24കാരിയെ ബലാത്സംഗം ചെയ്ത് പതിനഞ്ചുകാരന്. ഹൗസ് കീപ്പിങ് തൊഴിലാളിയായ ബംഗാള്‍ സ്വദേശിനിയെയാണ് ഹോട്ടലില്‍ താമസിക്കാനെത്തിയ പതിനഞ്ചുകാരന് പീഡിപ്പിച്ചത്. ഡെറാഡൂണിലാണ് നടുക്കുന്ന സംഭവം. ഛത്തീസ്ഗഡ് സ്വദേശിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടുകാര്‍ക്കൊപ്പം രണ്ടു ദിവസമായി ഹോട്ടലില്‍ താമസിച്ചു വരികയായിരുന്നു പതിനഞ്ചുകാരന്. യുവതി സ്ത്രീകളുടെ വാഷ്റൂമില്‍ നില്ക്കുമ്പോള് 15കാരന് അവിടേക്ക് എത്തുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പുറത്തേക്ക് പോകാന്‍ യുവതി ആവശ്യപ്പെട്ടെങ്കിലും ശുചിമുറി അകത്തുനിന്ന് പൂട്ടിയശേഷം പീഡിപ്പിക്കുകയായിരുന്നു.
സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. സഹപ്രവര്‍ത്തകരാണ് യുവതിയെ അവശനിലയില്‍ കണ്ടെത്തിയത്. പൊലീസില്‍ പരാതി നല്കിയതോടെയാ 15 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ഹരിദ്വാറിലെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു. അതിജീവിത വിവാഹിതയും ഒരു പെണ്‍കുട്ടിയുടെ അമ്മയുമാണ്.
സ്കൂളിലെ ശുചിമുറിയില്‍ നിന്നിറങ്ങുന്നതിനിടെ വീണു പരുക്കേറ്റ ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു
മലപ്പുറം തിരൂരങ്ങാടിയില്‍ സ്കൂളിലെ ശുചിമുറിയില്‍ നിന്നിറങ്ങുന്നതിനിടെ വീണു പരുക്കേറ്റ അഞ്ചുവയസുകാരന് മരിച്ചു. കൊളപ്പുറം സൗത്ത് കെ എൻ സി കെ ഹുസൈൻ കോയ തങ്ങളുടെ മകൻ സയ്യിദ് ശഹ്ശാദ് (5) ആണ് മരിച്ചത്. കൊളപ്പുറം ഗവ. സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. കഴിഞ്ഞ 15 ന് ആയിരുന്നു സംഭവം. സ്കൂളിലെ ശുചി മുറിയിൽ പോയി മടങ്ങുന്നതിനിടെ വീഴുകയായിരുന്നു.
തുടര്‍ന്ന് തിരൂരങ്ങാടിയിലേയും കോട്ടക്കലിലേയും ആശുപത്രികളിൽ എത്തിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെയാണ് മരണപ്പെട്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം താഴേ കൊളപ്പുറം ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിച്ചു.മാതാവ്: സയ്യിദത് യുസൈറ ബീവി, സഹോദരങ്ങൾ: സയ്യിദ് അഫ്രീദി, യുംന ബീവി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.