• HOME
  • »
  • NEWS
  • »
  • crime
  • »
  • ജയിലിലായ സുഹൃത്തിന്‍റെ ഭാര്യയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ജയിലിലായ സുഹൃത്തിന്‍റെ ഭാര്യയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

News18

News18

  • Last Updated :
  • Share this:
    തിരുവനന്തപുരം: ഭർത്താവ് ജയിലിലായ സമയത്ത് യുവതിയെ പീഡിപ്പിച്ചു. സംഭവത്തിൽ ഭർത്താവിന്‍റെ സുഹൃത്തിനെ ആലുവ പൊലീസ് പിടികൂടി. കാസർകോട് ചെറുവത്തൂർ കടങ്ങോട് കോട്ടക്കട്ടിക്ക് വീട്ടിൽ മുത്തലിബിനെയാണ്(33) പൊലീസ് പിടികൂടിയത്. ഒരു മാസത്തോളം യുവതിയെ ഭീഷണിപ്പെടുത്തിയാണ് മുത്തലിബ് പീഡിപ്പിച്ചത്. ഗൾഫിൽനിന്ന് അടുത്തിടെ നാട്ടിലെത്തിയ ഇയാൾക്കെതിരെ മറ്റൊരു ബലാത്സംഗ കേസ് കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചെന്നാണ് കേസ്.

    സംശയരോഗം:ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

    ഗൾഫിൽനിന്ന് തിരിച്ചെത്തിയ പ്രതി വിസ ഇടപാടുമായി ബന്ധപ്പെട്ട് ആലുവയിൽ സ്ഥാപനം നടത്തുകയായിരുന്നു. പുത്തൻകുരിശ് സ്വദേശിയായ യുവാവുമായും സൌഹൃദത്തിലായ പ്രതി, ഇടയ്ക്കിടെ അയാളുടെ വീട്ടിൽ പോകുമായിരുന്നു. ഇതിനിടെയാണ് ഒരു പണതട്ടിപ്പ് കേസിൽ പ്രതിയുടെ സുഹൃത്ത് റിമാൻഡിലാകുന്നത്. ഈ സമയം സുഹൃത്തിന്‍റെ ഭാര്യയെ ഭീഷണിപ്പെടുത്തി ആലുവയിലെ താമസ സ്ഥലത്തുകൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഭർത്താവ് ജയിലിൽനിന്ന് പുറത്തിറങ്ങിയതോടെയാണ് സംഭവം പുറത്താകുന്നത്. തുടർന്ന് ഭാര്യയെയുംകൂട്ടി ആലുവ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
    First published: