നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • POSCO| ഭാര്യ വീട്ടിലില്ലാത്ത സമയത്ത് പത്ത് വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് പിതാവ്

  POSCO| ഭാര്യ വീട്ടിലില്ലാത്ത സമയത്ത് പത്ത് വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് പിതാവ്

  വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് അഞ്ചാം ക്ലാസുകാരിയായ മകളെ മദ്യപിച്ചെത്തിയ അച്ഛൻ പീഡിപ്പിച്ചത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോയമ്പത്തൂർ: സ്വന്തം മകളെ ബലാത്സംഗം (Rape) ചെയ്ത സംഭവത്തിൽ പിതാവ് അറസ്റ്റിൽ. തമിഴ്നാട്ടിലെ (Tamil Nadu) കോയമ്പത്തൂരിലുള്ള അണ്ണൂരിലാണ് സംഭവം. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് മദ്യപിച്ചെത്തിയ പിതാവ് പത്ത് വയസ്സുള്ള മകളെ പീഡിപ്പിച്ചത് (Man rapes 10-year-old daughter).

   അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ അമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോൾ നടന്ന സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് അമ്മയാണ് ഭർത്താവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

   പെൺകുട്ടിയുടെ അമ്മ ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ മുപ്പത്തിയെട്ടുകാരനായ ഭർത്താവിനെതിരെ ലൈംഗിതിക്രമം( സെക്ഷൻ 7), ലൈംഗികാതിക്രമത്തിനുള്ള ശിക്ഷ (സെക്ഷൻ 8), പോക്സോ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു.

   Also Read-Attack on Girl| 'അങ്കിള്‍' എന്ന് വിളിച്ചതിന് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച്‌ കടയുടമ

   സംഭവത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പോക്സോ കോടതിയിൽ ഹാജരാക്കിയതിനു ശേഷം പല്ലടം സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റിയിരിക്കുകയാണ്.

   മറ്റൊരു സംഭവത്തിൽ, പത്തനംതിട്ടയിൽ പരോളിലിറങ്ങിയ പ്രതി 78 വയസുള്ള വയോധികയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി. വലഞ്ചുഴി സ്വദേശി രാജനാണ് പിടിയിലായത്. 1997 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്ന കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്നു ഇയാൾ. കഴിഞ്ഞ ദിവസമാണ് ഇയാള്‍ പരോളിലിറങ്ങിയത്.
   Also Read-Drug Seized| ന്യൂ ഇയർ ആഘോഷങ്ങൾക്കായി കൊണ്ടുവന്ന രണ്ടരക്കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിൽ പിടികൂടി

   പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം അറസ്റ്റിൽ

   പോത്തൻകോട് (Pothencode) അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തിൽ നാല് ഗുണ്ടകൾ പൊലീസിന്റെ പിടിയിലായി. ഫൈസൽ, റിയാസ്, ആഷിഖ്, നൗഫൽ എന്നിവരാണ് പിടിയിലായത്. കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ കരുനാഗപ്പള്ളി പൊലീസാണ് പിടികൂടിയത്. ഇവരെ പോത്തൻകോട് പൊലീസിന് കൈമാറി.

   യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ച സംഭവം നടന്ന് നാല് ദിവസങ്ങൾക്ക് ശേഷമാണ് പ്രതികളെ പിടികൂടിയത്. വെഞ്ഞാറമൂട് സ്വദേശിയായ ഷായ്ക്കും 17കാരിയായ മകൾക്കും നേരെയാണ് ആക്രമണമുണ്ടായത്. ഡിസംബർ 22ന് രാത്രി 8.30 ന് പോത്തൻകോട് വെച്ചാണ് ഇരുവരും ആക്രമിക്കപ്പെട്ടത്.

   ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങിയ നാലംഗ ഗുണ്ടാസംഘം യാത്രക്കാരായ അച്ഛനും മകളെയും ആക്രമിക്കുകയായിരുന്നു. പ്രതികൾ ഷായുടെ മുഖത്തടിച്ചു. പെൺകുട്ടിയെ കടന്ന് പിടിക്കാനും ശ്രമിച്ചു. മുടിയിൽ കുത്തി പിടിച്ചു. നിരവധി കേസുകളിലെ പ്രതിയും മാസങ്ങൾക്ക് മുൻപ് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതിയുമായ ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മർദിച്ചത്.

   കാർ ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പരാതിക്കാരൻ പറഞ്ഞു. ആക്രമികൾ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
   Published by:Naseeba TC
   First published: