• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | മസാജ് ചെയ്യുമെന്ന് വിശ്വസിപ്പിച്ച് വിദേശവനിതയെ ബലാത്സംഗം ചെയ്തു; മലയാളി ജയ്പൂരില്‍ അറസ്റ്റില്‍

Arrest | മസാജ് ചെയ്യുമെന്ന് വിശ്വസിപ്പിച്ച് വിദേശവനിതയെ ബലാത്സംഗം ചെയ്തു; മലയാളി ജയ്പൂരില്‍ അറസ്റ്റില്‍

പ്രതി കേരളത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

  • Share this:
    ജയ്പൂര്‍: മസാജ് ചെയ്യുമെന്ന് വിശ്വസിപ്പിച്ച് വിദേശ വനിതയെ ബലാത്സംഗം ചെയ്ത മലയാളി രാജസ്ഥാനിലെ ജയ്പൂരില്‍ അറസ്റ്റില്‍. ആയുര്‍വേദ മസാജ് ചെയ്യുമെന്ന് വിശ്വസിപ്പിച്ച് ഇയാള്‍ നെതര്‍ലന്‍ഡ് സ്വദേശിനിയെ നഗരത്തിലെ ഹോട്ടല്‍ മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

    രാജസ്ഥാനില്‍ സന്ദര്‍ശനത്തിനെത്തിയ വിദേശവനിതയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ജയ്പൂരിലെ ഖാതിപുരയില്‍ മസാജ് പാര്‍ലര്‍ നടത്തിവരികയായിരുന്നു പ്രതി. അതിക്രമം ഉണ്ടായ കാര്യം വിദേശവനിത പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.

    Also Read-Rape | ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം മക്കളുടെ മുന്നിലിട്ട് യുവതിയെ ബലാത്സംഗം ചെയ്തു; പ്രതികള്‍ ഒളിവില്‍

    പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയ വിവരം അറിഞ്ഞ പ്രതി കേരളത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും ഡിസിപി റിച്ച തോമര്‍ അറിയിച്ചു.

    Lynching | അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കാട്ടിൽ തള്ളി; 46-കാരനെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്ന് സ്ത്രീകൾ

    അഞ്ച് വയസ്സുകാരിയെ ബലാത്സംഗം (Rape) ചെയ്ത 46കാരനായ പ്രതിയെ ഒരു സംഘം സ്ത്രീകൾ കെട്ടിയിട്ട് തല്ലിക്കൊന്നു (Beaten to Death). ത്രിപുരയിലെ (Tripura) ധലായ് ജില്ലയിൽ ഗണ്ഡച്ചേര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി അമ്മയോടൊപ്പം മതപരമായ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കുട്ടിയെ പ്രതി സമീപത്തെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും തുടർന്ന് അവിടെ ഉപേക്ഷിക്കുകയായിരുന്നു. കൊലക്കേസിൽ എട്ട് വർഷ൦ കഠിന തടവ് ശിക്ഷ അനുഭവിച്ചയാളാണ് പ്രതി.

    Also Read-Murder | പ്രൈമറി ക്ലാസില്‍ അപമാനിച്ചു; 30 വര്‍ഷത്തിനുശേഷം അധ്യാപികയെ കൊലപ്പെടുത്തി യുവാവ്

    പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊലക്കേസ് പ്രതിയോടൊപ്പമാണ് പെൺകുട്ടിയെ അവസാനമായി കണ്ടതെന്നും ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ഗണ്ഡച്ചേര - അമർപൂർ ഹൈവേ ഉപരോധിച്ച് പ്രകടനം നടത്തി.

    Also Read-Acid Attack| കോഴിക്കോട് കണ്ണടക്കടയിലെ ജീവനക്കാരിക്ക് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റു; യുവാവ് കസ്റ്റഡിയിൽ

    ഇതനിടയിലാണ് ബുധനാഴ്ച ഒരു സംഘം സ്ത്രീകൾ ഇയാളെ പിടികൂടി മരത്തിൽ കെട്ടിയിടുകയും മർദിക്കുകയും ചെയ്തത്. സ്ത്രീകളുടെ നിഷ്കരുണമായ മർദനത്തിൽ പ്രതിഅബോധാവസ്ഥയിലാവുകയും ചെയ്തു. അബോധാവസ്ഥയിലായ പ്രതിയെ ആശുപ്രതിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിലും പിന്നീട് പ്രതിയുടെ മരണത്തിനിടയാക്കിയ സംഭവത്തിലും അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
    Published by:Jayesh Krishnan
    First published: