നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Murder Case | ഒന്നരവയസ്സുകാരിയെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത് ഭാര്യയുടെ നിരന്തരമായ കുറ്റപെടുത്തലും അവഹേളനവും കാരണമെന്ന് പ്രതി

  Murder Case | ഒന്നരവയസ്സുകാരിയെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത് ഭാര്യയുടെ നിരന്തരമായ കുറ്റപെടുത്തലും അവഹേളനവും കാരണമെന്ന് പ്രതി

  പുഴ കാണിക്കാമെന്നു പറഞ്ഞ് പുഴക്കരയില്‍ എത്തി തടയണയുടെ മുകളിലൂടെ നടക്കുമ്പോള്‍ ഭാര്യയെയും മകളെയും തള്ളിയിടുകയായിരുന്നു

  • Share this:
   കണ്ണൂര്‍: ഒന്നരവയസുകാരിയായ മകളെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതി. സാമ്പത്തിക പ്രയാസമുള്ളതിനാല്‍ ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ ഇയാള്‍ പണയപ്പെടുത്തിയിരുന്നെന്നും ഇതിന്റെ പേരില്‍ ഭാര്യ നിരന്തരം കുറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തതിനാലാണു പുഴയില്‍ തള്ളിയിട്ടു കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു.

   വെള്ളിയാഴ്ച വള്ള്യായിയില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു വരുന്നതിനിടെയായിരുന്നു സംഭവം. വൈകീട്ട് ആറരയോടെയാണ് പാത്തിപ്പാലം പുഴയിലേക്ക് ഭാര്യയേയും ഒന്നര വയസുകാരി മകളെയും ഷിജു തള്ളിയിട്ടത്. പുഴ കാണിക്കാമെന്നു പറഞ്ഞ് പുഴക്കരയില്‍ എത്തി തടയണയുടെ മുകളിലൂടെ നടക്കുമ്പോള്‍ തന്നെയും മകളെയും ഭര്‍ത്താവ് തള്ളി പുഴയിലിട്ടുവെന്നാണു ഭാര്യ സോനയുടെ മൊഴി. സ്വര്‍ണം പണയത്തിലായിരുന്ന കാര്യവും ഇവര്‍ പൊലീസിനോടു പറഞ്ഞിട്ടുണ്ട്.

   സംഭവത്തിനു ശേഷം ഷിജുവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇവര്‍ എത്തിയ ബൈക്ക് ഉപേക്ഷിച്ചാണ് ഷിജു കടന്നു കളഞ്ഞത്. സംഭവസ്ഥലത്തു നിന്ന് ഒരാള്‍ ഓടിപ്പോകുന്നതു കണ്ടതായി ദൃക്‌സാക്ഷികളും പറഞ്ഞിരുന്നു.
   പിന്നീട് ഇയാള്‍ തലശ്ശേരിയില്‍നിന്ന് കോഴിക്കോട് മാനന്തവാടി ഇരിട്ടി വഴി മട്ടന്നൂരില്‍ എത്തുകയും ക്ഷേത്ര കുളത്തില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.

   കോവിഡ് വ്യാപനം മൂലം പ്രവേശനമില്ലാത്ത ക്ഷേത്രകുളത്തില്‍ ഷിജു ചാടിയത് ശ്രദ്ധയില്‍പ്പെട്ടവരാണ് വിവരം പൊലീസിനെ അറിയിച്ചത്. നാട്ടുകാര്‍ ഇട്ടുകൊടുത്ത തെങ്ങോലയില്‍ പിടിച്ചാണ് പിന്നീട് ഷിജുവിനെ കരയ്ക്ക് എത്തിച്ചത്.

   മരണപ്പെട്ട അന്‍വിതയുടെ മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പൊന്ന്യം നാലാം മൈലിനടുത്ത സോനയുടെ തറവാട്ടു വീട്ടിലെത്തിച്ചു സംസ്‌കരിച്ചു.കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. അറസ്റ്റിലായ ഷിജുവിനെ തലശ്ശേരി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.

   Also read: സണ്ണിയെന്ന രമേശൻ സ്വാമിയെന്ന രമേശൻ നമ്പൂതിരിയെന്ന വ്യാജ പൂജാരി; പിടിയിലാകുമ്പോൾ ഹോട്ടലിൽ ചീഫ് ഷെഫ്

   അസുഖം ഭേദമാകാൻ എന്ന പേരിൽ നാല്പതുകാരിയെ ജ്യോത്സ്യൻ പീഡിപ്പിച്ചതായി പരാതി

   കണ്ണൂർ: അസുഖം ഭേദമാകാൻ എന്ന പേരിൽ ജ്യോത്സ്യൻ നാല്പതുകാരിയെ പീഡിപ്പിച്ചതായി പരാതി. കണ്ണൂർ സ്വദേശിയായ സ്ത്രീ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് കണ്ണാടിപറമ്പ് സ്വദേശിയായ ജോത്സ്യനെതിരെ കേസെടുത്തു.

   വിട്ടുമാറാത്ത വയറുവേദനയെ തുടർന്നാണ് 40 കാരി ജ്യോത്സ്യനെ കാണാൻ എത്തിയത്. വയറുവേദന ഭേദമാക്കാൻ തനിക്ക് കഴിയുമെന്നായിരുന്നു ജോത്സ്യന്റെ അവകാശവാദം.

   ജോത്സ്യന്റെ നിർദ്ദേശപ്രകാരം അയാളുടെ ജ്യോതിഷാലയത്തിൽ എത്തിയപ്പോഴായിരുന്നു പീഡനം. വയറുവേദന മാറാൻ ഒരു പ്രത്യേക പൂജ വേണം എന്നാണ് ജോത്സ്യൻ നിർദേശിച്ചത്. തുടർന്ന് ഭസ്മം യുവതിയുടെ ശരീരത്ത് തേക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്നാണ് പീഡനം നടന്നത്.

   പീഡനത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയിട്ടുണ്ട് എന്നു പറഞ്ഞ് ജ്യോത്സ്യൻ യുവതിയെ പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടാൽ ദൃശ്യങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കും എന്നായിരുന്നു ഭീഷണി.

   സംഭവത്തിൽ മയ്യിൽ ഇൻസ്‌പെക്ടർ പി.കെ. മോഹിതിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
   Published by:Karthika M
   First published:
   )}