നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വ്യാജ ബലാത്സംഗ പരാതിയിൽ 20 വർഷം ജയിൽ വാസം; ഒടുവിൽ നീതി ദേവത കനിഞ്ഞു

  വ്യാജ ബലാത്സംഗ പരാതിയിൽ 20 വർഷം ജയിൽ വാസം; ഒടുവിൽ നീതി ദേവത കനിഞ്ഞു

  ബലാത്സംഗ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുമ്പോൾ 23 വയസ്സായിരുന്നു വിഷ്ണു തിവാരിയുടെ പ്രായം.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ആഗ്ര: ബലാത്സംഗ കേസിൽ ഇരുപത് വർഷം ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം നിരപരാധിയെന്ന് തെളിഞ്ഞ് മോചനം. അലഹബാദ് ഹൈക്കോടതിയാണ് വിഷ്ണു തിവാരി എന്നയാളെ കുറ്റവിമുക്തനാക്കിയത്.

   ബലാത്സംഗ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുമ്പോൾ 23 വയസ്സായിരുന്നു വിഷ്ണു തിവാരിയുടെ പ്രായം. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2000 ലാണ് ഉത്തർപ്രദേശിലെ ലളിത്പൂർ സ്വദേശിയായ വിഷ്ണു തിവാരിക്കെതിരെ ഒരു സ്ത്രീ ബലാത്സംഗ കേസ് നൽകുന്നത്.

   സ്ത്രീയുടെ പരാതിയിൽ, ബലാത്സംഗം, ലൈംഗിക ചൂഷണം, ഭീഷണിപ്പെടുത്തൽ, എന്നീ വകുപ്പുകളും എസ്.സി/എസ്ടി നിയമപ്രകാരവും അറസ്റ്റ് ചെയ്യുന്നത്. വിചാരണ കോടതി വിഷ്ണു ത്രിപാഠി കുറ്റക്കാരനാണെന്ന് വിധിക്കുകയും ജീവപര്യന്തം തടവു ശിക്ഷ നൽകുകയുമായിരുന്നു.

   കേസ് നടത്താനോ മികച്ച അഭിഭാഷകരെ സമീപിക്കാനോ പണമില്ലാത്തതിനാൽ ഇരുപത് വർഷത്തോളം ഇയാൾ ജയിലിൽ കഴിഞ്ഞു. 2003 ലാണ് തിവാരിയെ ആഗ്ര ജയിലിലേക്ക് മാറ്റുന്നത്. ജയിലിൽ ശാന്ത സ്വഭാവക്കാരനായിരുന്നുവെന്നും കുടുംബത്തോട് ഏറെ അടുപ്പമുള്ളയാളുമായിരുന്നു തിവാരിയെന്ന് ആഗ്ര ജയിൽ സൂപ്രണ്ടന്റന്റ് പറയുന്നു. പിതാവ് സ്ഥിരമായി തിവാരിയെ ജയിലിൽ സന്ദർശിക്കുകയും ചെയ്തിരുന്നു.

   You may also like:മാൻ ഓഫ് ദി മാച്ചിന് 5 ലിറ്റർ പെട്രോൾ സമ്മാനം; ഭോപ്പാലിൽ ഒരു വ്യത്യസ്ത ക്രിക്കറ്റ് മത്സരം

   ജയിലിൽ ഭക്ഷണം പാകം ചെയ്യലും ക്ലീനിങ് മേൽനോട്ടവുമായിരുന്നു തിവാരിയുടെ ജോലി. 2005 ലാണ് തനിക്കെതിരെയുള്ള വിധിക്കെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ തിവാരി തീരുമാനിക്കുന്നത്. എന്നാൽ ഇതിനിടയിൽ പിതാവിന്റെ മരണം തിവാരിയെ മാനസികമായി തകർത്തു. ഇതോടെ കോടതി നടപടികളും തിവാരി നിർത്തി വെച്ചു.

   You may also like:രണ്ട് വർഷത്തിനുള്ളിൽ ഒരു കോടി സൗജന്യ ഗ്യാസ് കണക്ഷൻ കൂടി നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ

   പിന്നീട് 2020 ൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ജയിൽ അധികൃതർ സംസ്ഥാന നിയമ സേവന അതോറിറ്റിയെ സമീപിക്കുകയായിരുന്നു. ജനുവരിയിൽ തിവാരിയെ കുറ്റവിമുക്തനാക്കി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

   You may also like:'ഈഫൽ ടവറിന് മുമ്പിൽ ദൃശ്യം കേക്ക്'; നന്ദി പറഞ്ഞ് സംവിധായകൻ ജീത്തു ജോസഫ്

   തിവാരിക്കെതിരെ എഫ്‌ഐ‌ആർ ഫയൽ ചെയ്യാൻ 3 ദിവസത്തെ കാലതാമസമുണ്ടായെന്നും ഇരയുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും നിരീക്ഷിച്ച കോടതി ഭൂമി തർക്കവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് പരാതിക്ക് പിന്നിലെന്നും നിരീക്ഷിച്ചു.

   തിവാരിയെ ഉടൻ തന്നെ ജയിൽ മോചിതനാക്കുമെന്ന് ആഗ്ര സെൻട്രൽ ജയിൽ സീനിയർ സൂപ്രണ്ടന്റന്റ് വികെ സിങ് അറിയിച്ചു. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ഇരുപത് വർഷം ശിക്ഷിക്കപ്പെടേണ്ടി വന്നത് ഏറെ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

   അതേസമയം, ഉത്തര്‍പ്രദേശിലെ ഹഥ്‌റസ് പീഡനക്കേസിലെ പ്രതി ഇരയുടെ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. പീഡന കേസിലെ പ്രതി ഗൗരവ് ശര്‍മയാണ് പെണ്‍കുട്ടിയുടെ പിതാവിനെ തിങ്കളാഴ്ച വൈകീട്ടോടെ വെടിവച്ചു കൊലപ്പെടുത്തിയത്. കഴിഞ്ഞദിവസം പ്രദേശത്തെ ക്ഷേത്രത്തിന് പുറത്തുവെച്ച് പ്രതിയുടെ കുടുംബാംഗങ്ങളും പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും തമ്മില്‍ വഴക്കുണ്ടായി.

   ഇതിനുപിന്നാലെയാണ് ഗൗരവ് ശര്‍മ പെണ്‍കുട്ടിയുടെ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഒന്നിലേറെ തവണ വെടിയുതിർത്തെന്നും പൊലീസ് വ്യക്തമാക്കുന്നു. വെടിയേറ്റു വീണ പെൺകുട്ടിയുടെ പിതാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
   Published by:Naseeba TC
   First published:
   )}