നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Theft | ഡെലിവറി ബോയ് ചമഞ്ഞ് വീട്ടമ്മയുടെ മാല മോഷ്ടിച്ചു; കടന്നുകളഞ്ഞത് റോള്‍ഡ് ഗോള്‍ഡ് ആഭരണവുമായി

  Theft | ഡെലിവറി ബോയ് ചമഞ്ഞ് വീട്ടമ്മയുടെ മാല മോഷ്ടിച്ചു; കടന്നുകളഞ്ഞത് റോള്‍ഡ് ഗോള്‍ഡ് ആഭരണവുമായി

  മോഷണം തടയാന്‍ ശ്രമിച്ച യുവതിയുടെ മുഖത്ത് അടിക്കുകയും തള്ളിയിടുകയും ചെയ്തു

  • Share this:
   കോട്ടയം: ഡെലിവറി ബോയ് ചമഞ്ഞ് വീട്ടിലെത്തി യുവതിയെ ആക്രമിച്ച് മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു. എന്നാല്‍ മോഷ്ടാവ് കടന്നുകളഞ്ഞത് റോള്‍ഡ് ഗോള്‍ഡ് ആഭരണവുമായാണ്. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കൊച്ചുമാടശേരി അജിത്തിന്റെ ഭാര്യ ഊര്‍മിളയുടെ മാലയാണ് കവര്‍ന്നത്.

   മോഷണം തടയാന്‍ ശ്രമിച്ച യുവതിയുടെ മുഖത്ത് അടിക്കുകയും തള്ളിയിടുകയും ചെയ്തു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. യുവതിയും രണ്ടു കുട്ടികളുമായിരുന്നു സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. യുവതി ഓണ്‍ലൈനിലൂടെ സാധനം ഓര്‍ഡര്‍ ചെയ്തിരുന്നു.

   ഡെലിവറി ബോയ് ആയി എത്തിയ ആളുടെ തോളില്‍ വലിയ ബാഗുണ്ടായിരുന്നതിനാല്‍ സംശയം തോന്നിയിരുന്നില്ല. മാല പൊട്ടിക്കാന്‍ ശ്രമിച്ചത് തടയാന്‍ ശ്രമിച്ചെങ്കിലും യുവതിയെ ആക്രമിച്ച് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.

   പിന്നാലെ ഓടിയെങ്കിലും റോഡില്‍ കാത്തുകിടന്ന ബൈക്കിന് പിന്നില്‍ കയറിയാണ് ഇയാള്‍ കടന്നുകളഞ്ഞത്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

   കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം ചാക്കുകെട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; കയ്യും കാലും ബന്ധിച്ച നിലയില്‍

   കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം(Dead Body) ചാക്കുകെട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ശരവണംപട്ടിക്ക് സമീപം ശിവാനന്ദപുരം സ്വദേശിയായ  പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ(Student) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ 12നാണ് പെണ്‍കുട്ടിയെ കാണാതായത്. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നിലയില്‍ കണ്ട ചാക്കില്‍ നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെയാണ് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചത്.

   കയ്യും കാലും പുറകിലേക്ക് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. മൃതദേഹം ഭാഗികമായി അഴുകിയ നിലയിലായിരുന്നു. രക്ഷിതാക്കള്‍ മൃതദേഹം മകളുടേതാണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

   അമ്മയും സഹോദരിയും മുത്തശിയും ജോലിയ്ക്ക് പോയ സമയത്താണ് കുട്ടിയെ കാണാതായത്. തിങ്കളാഴ്ച രാവിലെ പത്തര വരെ പെണ്‍കുട്ടിയെ കണ്ടവരുണ്ട്. കിടക്ക വിരിയില്‍ പൊതിഞ്ഞു ചാക്കില്‍ കുത്തിനിറച്ച നിലയിലായിരുന്നു മൃതദേഹം.
   Published by:Jayesh Krishnan
   First published: