HOME » NEWS » Crime » MAN SELLS CAR ONLINE AFTER STEALING IT FIVE TIMES FROM HIS CUSTOMERS

ഒരേ കാർ അഞ്ച് പേർക്ക് വിറ്റു; OLX ലെ ലക്ഷങ്ങളുടെ തട്ടിപ്പ് വീരൻ പിടിയിൽ

ഓരോ തവണ കാർ വാങ്ങുന്നവരിൽ നിന്നും മോഷ്ടിച്ച് വീണ്ടും ഒഎൽഎക്സിൽ തന്നെ വിൽപ്പനയ്ക്ക് വെക്കും

News18 Malayalam | news18-malayalam
Updated: March 3, 2021, 3:36 PM IST
ഒരേ കാർ അഞ്ച് പേർക്ക്  വിറ്റു; OLX ലെ ലക്ഷങ്ങളുടെ തട്ടിപ്പ് വീരൻ പിടിയിൽ
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡ‍ൽഹി: സ്വന്തം കാർ ഓൺലൈനിൽ വിൽപനയ്ക്ക് വെച്ച് അഞ്ച് പേരെ കബളിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഗാസിയാബാദ് സ്വദേശിയായ പ്രശാന്ത് ത്യാഗി(23) ആണ് ഒഎൽഎക്സിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ചത്.

പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ള WagonR കാർ ഒഎൽഎക്സിൽ വിൽപനയ്ക്ക് വെച്ചായിരുന്നു തട്ടിപ്പ്. കാർ വിൽപന നടത്തി അഞ്ചോളം പേരെയാണ് ഇയാൾ കബളിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

ഒഎൽഎക്സിൽ അഞ്ച് തവണയാണ് പ്രശാന്ത് തന്റെ കാർ വിറ്റത്. ഓരോ തവണ കാർ വാങ്ങുന്നവരിൽ നിന്നും മോഷ്ടിച്ച് വീണ്ടും ഒഎൽഎക്സിൽ തന്നെ വിൽപ്പനയ്ക്ക് വെക്കും. ഇങ്ങനെ അഞ്ച് പേരാണ് പ്രശാന്തിൽ നിന്നും ഒരേ കാർ വാങ്ങിയത്.

അതേസമയം, വിൽപനയ്ക്ക് വെച്ച കാറും പ്രശാന്തിന്റേതല്ലെന്ന് പൊലീസ് പറയുന്നുണ്ട്. ഇയാളുടെ ബന്ധുവിന്റെ കാർ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ.

യുവാവിന്റെ തട്ടിപ്പ് രീതിയെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, വ്യാജ നമ്പർ പ്ലേറ്റ് വെച്ചാണ് കാർ വിൽപനയ്ക്ക് സൈറ്റിൽ പരസ്യം നൽകുന്നത്. താത്പര്യം പ്രകടിപ്പിച്ച് ആരെങ്കിലും വന്നാൽ വിലപേശി കച്ചവടം ഉറപ്പിക്കും. കാർ കൈമാറ്റം ചെയ്യുന്നതിന് മുമ്പ് രഹസ്യമായി ജിപിഎസ്സും ഘടിപ്പിച്ചാണ് നൽകുക.

You may also like:താപ്സി പന്നുവിന്റെയും അനുരാഗ് കശ്യപിന്റെയും വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ഇതിനു ശേഷം സ്ഥലത്തെത്തി തന്റെ കയ്യിലുള്ള കീ ഉപയോഗിച്ച് കാറുമായി മുങ്ങും. ദിവസങ്ങൾക്ക് ശേഷം മറ്റൊരു വ്യാജ നമ്പർ ഉപയോഗിച്ച് വീണ്ടും ഓൺലൈനിൽ കാർ വിൽപനയ്ക്ക് വെക്കും.

You may also like:ഫ്രഞ്ച് കത്തോലിക്ക പുരോഹിതർ പതിനായിരത്തോളം പേരെയെങ്കിലും ലൈംഗിക ചൂഷണം ചെയ്തിട്ടുണ്ടാകാം; ഞെട്ടിക്കുന്ന റിപ്പോർട്ട്

ആദ്യമായി ഇയാൾ കാർ വിറ്റത് ഡൽഹിയിലെ കവി നഗർ സ്വദേശിയായ അമൻ ദ്വിവേദി എന്നയാൾക്കാണ്. 1.4 ലക്ഷം രൂപ നൽകിയാണ് ദ്വിവേദി പ്രശാന്തിൽ നിന്നും കാർ വാങ്ങിയത്. കാർ വാങ്ങി സർവീസ് സ്റ്റേഷനിൽ ദ്വിവേദി കൊണ്ടുപോയിരുന്നു. ഇവിടെ വെച്ചാണ് പ്രശാന്ത് കാർ മോഷ്ടിച്ചത്. കാർ മോഷണം പോയതായി കാണിച്ച് ദ്വിവേദി പൊലീസിൽ പരാതി നൽകിയിരുന്നു.

ഓരോ തവണയും വിൽപന നടത്തി ആഴ്ച്ചകൾക്കുള്ളിൽ തന്നെ കാർ മോഷ്ടിച്ചിരുന്നതായി പ്രശാന്ത് പൊലീസിനോട് പറഞ്ഞു. കുറഞ്ഞത് അഞ്ച് പേർക്കെങ്കിലും താൻ കാർ വിറ്റിട്ടുണ്ടെന്നുമാണ് ഇയാൾ പറയുന്നത്.

വഞ്ചന, വ്യാജ രേഖ ചമക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം ഇയാളെ ജയിലിലേക്ക് അയച്ചു. രണ്ട് ഫോണുകളും വ്യാജ ആധാർ കാർഡും പാൻ കാർഡും ഇയാളിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു.

എടിഎം കവർച്ചയ്ക്കെത്തിയ സംഘം മെഷീൻ തുറക്കാനാകാത്തതിനെ തുടർന്ന് ഒടുവിൽ എടിഎം മെഷീനും എടുത്തുകൊണ്ടുപോയെന്ന വാർത്തയും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. തമിഴ്നാട്ടിലെ തിരുപ്പൂർ-ഉത്തുക്കുളി റോഡിലുള്ള എടിഎം കേന്ദ്രത്തിലാണ് കവർച്ച നടന്നത്. നാല് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Published by: Naseeba TC
First published: March 3, 2021, 3:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories