HOME » NEWS » Crime »

'ഉപേക്ഷിച്ചു പോയതിന് വൈരാഗ്യം': യുവാവ് മുന്‍കാമുകിയുടെ സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങൾ അവരുടെ മക്കൾക്കയച്ചു

ഇരുവരും ഒന്നിച്ചുള്ള സ്വകാര്യദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നാണ് ആദ്യം പറ‍ഞ്ഞത്. ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറിയില്ലെങ്കിൽ ഈ ചിത്രങ്ങളെല്ലാം പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീഷണി.

News18 Malayalam | news18-malayalam
Updated: November 30, 2020, 12:01 PM IST
'ഉപേക്ഷിച്ചു പോയതിന് വൈരാഗ്യം': യുവാവ് മുന്‍കാമുകിയുടെ സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങൾ അവരുടെ മക്കൾക്കയച്ചു
പ്രതീകാത്മ ചിത്രം
  • Share this:
അഹമ്മദാബാദ്: കാമുകി ഉപേക്ഷിച്ച് പോയ ദേഷ്യത്തിൽ സ്വകാര്യ നിമിഷത്തിലെടുത്ത ചിത്രങ്ങൾ അവരുടെ മക്കൾക്കയച്ച് യുവാവിന്‍റെ പ്രതികാരം. ഗുജറാത്ത് അംബാവാഡി സ്വദേശിയായ 43കാരിയാണ് മുൻ കാമുകനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഒരു കാറ്ററിംഗ് ഏജന്‍സിയിലെ ജീവനക്കാരിയാണ് പരാതിക്കാരി. പതിനഞ്ചുവർഷങ്ങൾക്ക് മുമ്പ്ഇവർ ഭർത്താവുമായി വേർപിരിഞ്ഞു. ഈ ബന്ധത്തിലെ രണ്ട് മക്കളുമായാണ് ജീവിക്കുന്നത്.

Also Read-IPL വാതുവെയ്പിന് തടസം നിന്നു; അമ്മയെയും സഹോദരിയെയും യുവാവ് വിഷം കൊടുത്തു കൊന്നു

പരാതിയനുസരിച്ച്,  സ്ത്രീ ഒന്നര വര്‍ഷം മുമ്പ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മിതേഷ് പർമാർ എന്ന യുവാവുമായി അടുപ്പത്തിലായി. എന്നാൽ ബന്ധം തുടങ്ങി മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും മക്കളുടെ കാര്യം ഓർത്ത് ഈ ബന്ധം ഉപേക്ഷിച്ചുവെന്നാണ് പരാതിക്കാരി പറയുന്നത്. മക്കൾക്ക് നാണക്കേടാകുമെന്ന് ഓർത്താണ് ബന്ധത്തിൽ നിന്നും പിന്മാറിയതെന്നാണ് പറയുന്നത്.

Also Read-വാറ്റ് ചാരായം കുടിച്ചിട്ട് പണം നൽകിയില്ല; പേപ്പാറയിൽ മധ്യവയസ്കനെ തല്ലിക്കൊന്ന് കുഴിച്ചിട്ട കേസിൽ പ്രതി പിടിയിൽ

എന്നാൽ ഇതിന് പിന്നാലെയാണ് മിതേഷ് ഭീഷണി തുടങ്ങിയത്. ബന്ധം അവസാനിപ്പിക്കാൻ താത്പ്പര്യം ഇല്ലാതിരുന്ന ഇയാൾ ഇരുവരും ഒന്നിച്ചുള്ള സ്വകാര്യദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നാണ് ആദ്യം പറ‍ഞ്ഞത്. ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറിയില്ലെങ്കിൽ ഈ ചിത്രങ്ങളെല്ലാം പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീഷണി. എന്നാൽ സ്ത്രീ തന്‍റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു. റിതേഷുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്തു.

Also Read-50 വീടുകൾ, 20 ആഡംബര കാറുകൾ, കുടിക്കുന്നത് 29 കോടിയുടെ വൈൻ; കഞ്ചാവ്‌ വിറ്റ്‌ ശതകോടീശ്വരനായ യുവാവിന്റെ ജീവിതം ഇങ്ങനെ

തുടർന്നാണ് ഇയാൾ സ്വകാര്യ ചിത്രങ്ങൾ സ്ത്രീയുടെ മക്കൾക്കയച്ചത്. മകനും മകൾക്കും ചിത്രങ്ങൾ എത്തിയതോടെ സ്ത്രീ പരാതിയുമായി അഹമ്മദാബാദ് പൊലീസ് സൈബർസെല്ലിനെ സമീപിക്കുകയായിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Published by: Asha Sulfiker
First published: November 30, 2020, 12:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories