നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • POCSO| പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് 36 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

  POCSO| പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് 36 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

  പാലക്കാട് അമ്പലപ്പാറ സ്വദേശി ശശിയാണ് കേസിലെ പ്രതി.

  • Share this:
   പാലക്കാട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയ്ക്ക് 36 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും.
   പാലക്കാട് അമ്പലപ്പാറ സ്വദേശി ശശിയാണ് കേസിലെ പ്രതി. പാലക്കാട് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ, ഒരു വർഷം അധിക തടവ് കൂടി അനുഭവിക്കേണ്ടി വരും.

   2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പല ദിവസങ്ങളിലായി ഇരുപത്തിയഞ്ചുകാരനായ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്.

   മറ്റൊരു കേസിൽ പെരിയാറിൽ പത്താം ക്ലാസ് വിദ്യാർഥിനി മുങ്ങിമരിച്ച സംഭവത്തിൽ വിദ്യാർഥിനിയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പ്രതിയെ ആലുവ നർകോട്ടിക് സെൽ ഡിവൈഎസ്പി സക്കറിയാ മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി പീഡനത്തിന് ഇരയായതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസ് പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
   Also Read-Wife Swapping| പങ്കാളികളെ പരസ്പരം കൈമാറുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പ്: യുവതി പരാതി നൽകിയത് പീഡനം സഹിക്കാനാകാതെ വന്നപ്പോൾ

   സ്കൂളിലേക്ക് പോയ പെൺകുട്ടിയെ വൈകുന്നേരമായിട്ടും കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പെൺകുട്ടിയെ തടിക്കടവ് പാലത്തിനടുത്ത് കണ്ടതായി പ്രദേശവാസികൾ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിലും പെൺകുട്ടി ഈ പ്രദേശത്തുകൂടി കടന്നുപോയത് കണ്ടെത്തി. വൈകിട്ടു കുളിക്കാനെത്തിയ കുട്ടികൾ പാലത്തിനടുത്ത് പെൺകുട്ടിയുടെ ബാഗും ചെരുപ്പും കണ്ടെത്തി.
   Also Read-KSRTC Conductor Dismissed| യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി കണ്ടക്ടറെ പിരിച്ചുവിട്ടു

   തുടർന്ന് അഗ്നിശമന സേനയും പൊലീസും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

   പിറ്റേന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിന് പിന്നിൽ പ്രണയ നൈരാശ്യമാണെന്ന സംശയം പൊലീസിനുണ്ടായിരുന്നു. മൃതദേഹത്തിലെ പാടുകളിൽനിന്ന് പെൺകുട്ടി പീഡനത്തിനിരയായതിന്റെ സൂചന ലഭിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് പീഡനം സ്ഥിരീകരിച്ചത്. അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാക്കി.
   Published by:Naseeba TC
   First published:
   )}