നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Pocso Case| പത്തുവയസുകാരിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് 46 വർഷം കഠിന തടവ്

    Pocso Case| പത്തുവയസുകാരിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് 46 വർഷം കഠിന തടവ്

    മറ്റൊരു കേസിൽ പാലക്കാട് പോക്സോ കോടതി 52 കാരന് നാലു വർഷം തടവ് വിധിച്ചു

    പ്രതി ആനന്ദ്

    പ്രതി ആനന്ദ്

    • Share this:
    പാലക്കാട്: പത്തു വയസ് പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു  കയറി ലൈംഗികാതിക്രമത്തിന് (Rape)  ഇരയാക്കിയ  പ്രതിക്ക് 46 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നെല്ലായ എഴുവന്തല സ്വദേശി കക്കാട്ടിരി ആനന്ദിനാണ് (47) പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സെപ്ഷ്യൽ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷ വിധിച്ചത്. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എസ്. നിഷ ഹാജരായി.

    2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസ് അനേഷണം നടത്തിയത് അന്നത്തെ സർക്കിൾ ഇൻസ്‌പെക്ടർമാരായ ദീപകുമാർ, മനോഹരൻ എന്നിവരാണ്. കേസിൽ പ്രൊസീക്യൂഷൻ ഭാഗത്തു നിന്നും  15 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകൾ ഹാജരാക്കി.

    ഇതിന് പുറമെ പാലക്കാട് പോക്സോ കോടതിയിൽ   11 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ 52 വയസ്സുകാരന് നാലുവർഷം കഠിനതടവും 25000രൂപ പിഴയും ശിക്ഷ. ചുള്ളിമട രവിഇല്ലം വീട്ടിൽ രവിചന്ദ്രനാണ് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി(പോക്സോ കോടതി) ജഡ്ജി പി.പി. സെയ്തലവി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ നാലുമാസം അധികതടവനുഭവിക്കണം.

    2017- ലാണ് കേസിനാസ്പദമായ സംഭവം. തേങ്ങ നൽകാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് ചുള്ളിമടയിലെ ഒരു തെങ്ങിൻതോപ്പിലേക്ക് പെൺകുട്ടിയെ വിളച്ചുകൊണ്ടുപോയ ശേഷം പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. വാളയാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ. ഹരിപ്രസാദ് കുറ്റപത്രം തയ്യാാക്കി സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സുബ്രഹ്മണ്യൻ ഹാജരായി.

    മരുമകളുടെ ഉച്ചമയക്കം ഇഷ്ടപ്പെട്ടില്ല; ഭർത്താവും മാതാപിതാക്കളും യുവതിയെ മർദിച്ചു

    ഭർതൃവീട്ടിൽ (in-laws house)ഉച്ചയ്ക്ക് ശേഷം മയങ്ങിയതിന്റെ (afternoon naps) പേരിൽ യുവതിക്ക് മർദനം. ഗുജറാത്തിലെ ഷാഹിബാഗ് സ്വദേശിയായ ഇരുപത്തിനാലുകാരിയെയാണ് ഭർത്താവും മാതാപിതാക്കളും( in-laws) ചേർന്ന് മർദിച്ചത്. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി. മരുമകൾ പകൽ സമയത്ത് ഉറങ്ങുന്നതിനെ ഭർതൃവീട്ടുകാർ എതിർത്തിരുന്നു.

    2016 ലാണ് യുവതി ഗുജറാത്തിലെ മെഹസാന സ്വദേശിയായ യുവാവിനെ വിവാഹം കഴിക്കുന്നത്. വിവാഹശേഷം ഭർത്താവിനും മാതാപിതാക്കൾക്കുമൊപ്പമായിരുന്നു യുവതിയുടെ താമസം. ഉച്ചഭക്ഷണത്തിന് ശേഷം മയങ്ങാൻ ഭർത്താവിന്റെ മാതാപിതാക്കൾ അനുവദിച്ചിരുന്നില്ലെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ദിവസവും അതിരാവിലെ എഴുന്നേൽക്കുന്നതിനാൽ ഉച്ചയ്ക്ക് ശേഷം ഉറക്കം വരുന്നത് പതിവായിരുന്നുവെന്നും യുവതി പറയുന്നു.

    ഉച്ചമയക്കത്തിന്റെ പേരിൽ ആദ്യം മർദിച്ചത് ഭർത്താവാണെന്ന് പരാതിയിൽ യുവതി പറഞ്ഞു. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ ഭർത്താവുമായി വിഷയത്തിൽ രമ്യതയിൽ എത്തിയതിനെ തുടർന്ന് യുവതി വീണ്ടും ഭർതൃവീട്ടിൽ തിരിച്ചെത്തി. ഗർഭിണിയായിരുന്ന സമയത്ത് ഭർത്താവോ വീട്ടുകാരോ സഹായിച്ചിരുന്നില്ലെന്നും തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പറഞ്ഞുവിടുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

    2017 സെപ്റ്റംബർ 18 നാണ് യുവതിക്ക് പെൺകുഞ്ഞ് ജനിക്കുന്നത്. ആൺകുഞ്ഞിന് ജന്മം നൽകാത്തതിന്റെ പേരിൽ ഭർത്താവും വീട്ടുകാരും ഉപദ്രവിക്കുകയും മർദിക്കുകയും ചെയ്തതായി യുവതി വ്യക്തമാക്കി. ഈ വർഷം ഫെബ്രുവരി 7 ന് ഭർത്താവ് യുവതിയെ ഉപേക്ഷിച്ചു. തുടർന്ന് പ്രാദേശിക നേതാക്കളടക്കം ഇടപെട്ടെങ്കിലും യുവതിയെ സ്വീകരിക്കാൻ ഭർത്താവ് തയ്യാറായില്ല. ഇതോടെയാണ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചത്.
    Published by:Rajesh V
    First published:
    )}