രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച്(Rape) കൊലപ്പെടുത്തിയ(Murder) 38കാരന് വധശിക്ഷ(Death Sentence) വിധിച്ച് കോടതി. പൂനെയിലെ അതിവേഗ പോക്സോ കോടതിയാണ്(POCSO Court) വധശിക്ഷ വിധിച്ചത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുട്ടിയെ കാണാതായതോടെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. അന്വേഷണത്തില്‍ റിക്ഷാ ഡ്രൈവറുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. കുഞ്ഞുമായി പോയ ഒരാളെ ഇറക്കി വിട്ട സ്ഥലം റിക്ഷ ഡ്രൈവര്‍ പൊലീസിന് മൊഴി നല്കി. തുടര്‍ന്ന് ഈ പരിസരത്ത് നടത്തിയ തെരച്ചിലിനൊടുവില്‍ ഒരു പാലത്തിന് അടിയിലെ പൈപ്പിനുള്ളില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹ പരിശോധനയിലാണ് കുഞ്ഞ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്ന് വ്യക്തമായത്. ബലാത്സംഗത്തിനും കൊലപാതകത്തിനും ശേഷം സമീപത്തെ ഒരു ഇഷ്ടികച്ചൂളയ്ക്ക് സമീപം ഒളിച്ചിരുന്ന സഞ്ജയ് കട്കര്‍ എന്നയാളെ പൊലീസ് കണ്ടെത്തുകയായിരുന്നു.
ഡിഎന്‍എ സാംപിളുകള്‍ അടക്കമുള്ള തെളിവുകള്‍ വിലയിരുത്തിയ ശേഷമാണ് കോടതി വധശിക്ഷയ്ക്ക് ഉത്തരവിട്ടത്. തട്ടിക്കൊണ്ട് പോകല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്ക് വധശിക്ഷയ്ക്ക് വിധിച്ചത്. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സഞ്ജയ് ദേശ്മുഖാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
Pocso case | പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നൽകി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു : രണ്ടുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: നെടുമങ്ങാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച (Rape case) സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കോട്ടയം കടുത്തുരുത്തി സ്വദേശി അനീഷ്(24), നെടുമങ്ങാട് സ്വദേശി ഷൈജു (42) എന്നിവരെയാണ് സംഭവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് പോലീസ് (Police) അറസ്റ്റ് ചെയ്തത്.
പ്രതിയായ അനീഷ് പെണ്‍കുട്ടിയെ പ്രണയം നടച്ച് വിവാഹവാഗ്ദാനം നൽകി തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. ഷൈജുവും ആറുവര്‍ഷം മുമ്പ് പലതവണ പീഡിപ്പിച്ചതായി പെണ്‍കിട്ടി കൗണ്‍സിലിങ്ങിനിടെ നല്കിയ മൊഴി നല്‍കിയിട്ടുണ്ട്.
റൂറല്‍ എസ്.പി. ദിവ്യ വി.ഗോപിനാഥിന്റെ നേതൃത്വത്തില്‍ നെടുമങ്ങാട് ഡിവൈ.എസ്.പി. സുല്‍ഫിക്കര്‍, സി.ഐ. സന്തോഷ് കുമാര്‍, എസ്.ഐ.സുനില്‍ഗോപി എന്നിവരടങ്ങുന്ന സംഘമാണ് അനീഷിന്റെ വീട്ടില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.