പാലക്കാട്: ഒപ്പം താമസിച്ചിരുന്ന യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍(Murder Case) പ്രതിയ്ക്ക് എട്ടു വര്‍ഷം തടവ്. മണ്ണാക്കാട് വിയ്യര്ക്കുര്ശ്ശി കല്ലമല ഹരിജന്‍ കോളനിയിലെ ഓമന കൊല കേസിലാണ് കോഴിക്കോട് സ്വദേശി രഞ്ജിത്തിനെയാണ് ശിക്ഷിച്ചത്. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
2011 നവംബര്‍ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓമനയ്ക്കൊപ്പം വിയ്യകുറിശ്ശിയിലെ വീട്ടിലാണ് രഞ്ജിത്ത് താമസിച്ചിരുന്നത്. ഓമനയുടെ ആദ്യ വിവാഹത്തിലെ കുട്ടിയും രഞ്ജിത്തുമായുള്ള ബന്ധത്തിലെ കുട്ടികളും ഇരുവര്‍ക്കുമൊപ്പമായിരുന്നു. സംശയം പറഞ്ഞ് ഓമനയോട് രഞ്ജിത്ത് കലഹിക്കുന്നത് പതിവായിരുന്നു.
സംഭവ ദിവസം തര്‍ക്കത്തിനിടെ ഭയപ്പെടുത്താന്‍ ഓമന സ്വയം ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചു. ഇതുകണ്ട രഞ്ജിത്ത് അടുപ്പില്‍ നിന്ന് ഓല കത്തിച്ച് ഓമയുടെ ദേഹത്തേക്ക് എറിയുകയായിരുന്നു. ഇവരുടെ മകന് നാലര വയസുകാരന് അഭിജിത്തായിരുന്നു കേസിലെ ഏക സാക്ഷി. ഗുരുതരമായി പരിക്കേറ്റ ഓമനയെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മൂന്നു ദിവസത്തിന് ശേഷം മരിച്ചു.
Sexual Assault | പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗീക പീഡനം; പ്രതിക്ക് 17 വര്‍ഷം കഠിന തടവ്
തൊടുപുഴ: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിന് 17 വർഷം കഠിനതടവും മൂന്നുലക്ഷം പിഴയും ശിക്ഷ. പീരുമേട് കരടിക്കുഴി പട്ടുമല എച്ച്.എം.എൽ. എസ്റ്റേറ്റ് ലയത്തിലെ അനീഷ് കുമാറി(21)നെയാണ് തൊടുപുഴ പോക്സോ പ്രത്യേക കോടതി ജഡ്ജി നിക്സൺ എം. ജോസഫ് ശിക്ഷിച്ചത്. പിഴ അടയ്ക്കാത്തപക്ഷം 300 ദിവസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
2017 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്ലസ് വൺ വിദ്യാർഥിയായ ആൺകുട്ടിയെ പലതവണ ഇയാള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇതിന് ഏഴു വർഷം കഠിനതടവും ഒരുലക്ഷം പിഴിയുമാണ് ശിക്ഷ.
ആവർത്തിച്ചുള്ള കുറ്റത്തിന് 10 വർഷം തടവും രണ്ടുലക്ഷം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷം തടവ് അനുഭവിച്ചാൽ മതിയാകും. കുട്ടിയുടെ പുനരധിവാസത്തിനായി ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിത ഹാജരായി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.