• HOME
 • »
 • NEWS
 • »
 • crime
 • »
 • MURDER | അമ്മായിയമ്മയെ ഉലക്കയ്ക്കടിച്ച് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ

MURDER | അമ്മായിയമ്മയെ ഉലക്കയ്ക്കടിച്ച് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ

2019 ഫെബ്രുവരി 19-നാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്

Crime News

Crime News

 • Share this:
  അമ്മായിയമ്മയെ ഉലക്കകൊണ്ട്‌ അടിച്ചുകൊന്നെ കേസിൽ പ്രതിക്ക്‌ ജീവപര്യന്തം തടവും പിഴയു ശിക്ഷ വിധിച്ച് കോടതി. കൈപ്പുഴ മേക്കാവ്‌ അംബികാവിലാസം കോളനിയിൽ ശ്യാമളയെ (55) കൊന്ന കേസിൽ, മകളുടെ ഭർത്താവ്‌ ആർപ്പൂക്കര അത്താഴപ്പാടം നിഷാദി (35) നെയാണ്‌ ജീവപര്യന്തം കഠിനതടവിനും 25,000 രൂപ പിഴയടയ്ക്കാനും കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ്‌ ജഡ്‌ജി സാനു എസ്‌.പണിക്കർ ശിക്ഷ വിധിച്ചത്.

  READ ALSO-Infant Murder | അമ്മയുടെ രണ്ടാം ഭർത്താവ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല;കൊച്ചിയിൽ മുക്കിക്കൊന്ന കുഞ്ഞിന്‍റെ പിതാവ്

  2019 ഫെബ്രുവരി 19-നാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്. ശ്യാമള വിദേശത്ത്‌ ജോലിചെയ്യുകയായിരുന്നു. നാട്ടിലെത്തിയ ഇവർ, ജോലിക്കൊന്നും പോകാതിരിക്കുന്ന നിഷാദിനെ നിരന്തരം ശകാരിച്ചിരുന്നു. ഇതിലുള്ള വിരോധമാണ്‌ കൊലപാതകത്തിന് ഇടയാക്കിയത്.

  READ ALSO- Pothencode Sudheesh Murder | പോത്തന്‍കോട് സുധീഷ് വധക്കേസില്‍ ഒട്ടകം രാജേഷ് അടക്കം 11 പ്രതികള്‍ ; കുറ്റപത്രം സമര്‍പ്പിച്ചു

  രാത്രിയിൽ മകളോടൊപ്പം ഉറങ്ങിക്കിടന്ന ശ്യാമളയെ വീട്ടിലിരുന്ന ഉലക്കകൊണ്ട്‌ നിഷാദ് തലയ്‌ക്കടിക്കുകയായിരുന്നു. പിറ്റേന്ന്‌ പുലർച്ചെ ഭാര്യയേയുംകൂട്ടി കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ മാനസികരോഗത്തിന്‌ ചികിത്സ തേടാൻ പോയി. അവിടെനിന്നാണ്‌ പോലീസ്‌ പ്രതിയെ കസ്‌റ്റഡിയിലെടുത്തത്‌.

  മെഡിക്കല്‍ കോളേജില്‍ എത്തിയ ശേഷം പ്രതിയുടെ ഭാര്യ അയല്‍വാസിയെ മൊബൈലില്‍ വിളിച്ച് ശ്യാമളയ്ക്ക് ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഫോണ്‍ നല്‍കാനായി വീട്ടിലെത്തിയ അയല്‍വാസിയായ പെണ്‍കുട്ടിയാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ശ്യാമളയെ കണ്ടത്.

  READ ALSO- Murder|സ്ഥലം വിറ്റ് ബാധ്യത തീർക്കാനുള്ള ശ്രമങ്ങൾക്ക് തടസം നിന്നു സഹോദരനെ വെടിവെച്ച് കൊന്ന ജോർജ് കുര്യന്റെ മൊഴി

  സാഹചര്യത്തെളിവിന്റേയും ശാസ്‌ത്രീയ തെളിവിന്റേയും അടിസ്‌ഥാനത്തിലാണ്‌ പ്രതിയെ ശിക്ഷിച്ചത്‌. വിസ്‌താരവേളയിൽ പ്രതിയുടെ ഭാര്യ കൂറുമാറിയിരുന്നു. ഗാന്ധിനഗർ പോലീസ്‌ രജിസ്‌റ്റർ ചെയ്‌ത കേസ് സി.ഐ. സി.ജെ. മാർട്ടിനാണ് അന്വേഷിച്ചത്‌. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടർ എ. ജയചന്ദ്രൻ ഹാജരായി.

  Murder | എട്ട് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി‌ കൊലപ്പെടുത്തി; 19കാരനും അമ്മയും അറസ്റ്റിൽ


  ശ്രീനഗര്‍: എട്ട് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ (Murder) കേസില്‍ അമ്മയും 19 വയസ്സുള്ള മകനും പിടിയില്‍. ഷഹ്നാസ് ബീഗം അമിര്‍ എന്നിവരാണ്  അറസ്റ്റിലായത്. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലാണ് കൊലപാതകം നടന്നത്.

  മൂന്ന് ആഴ്ച മുന്‍പ്  അവൂര ഗ്രാമത്തിലെ താലിബ് ഹുസൈന്‍ (8) എന്ന കുട്ടിയെ കാണാതെയായിരുന്നു.കഴിഞ്ഞ ദിവസം സമീപത്തുള്ള വനത്തില്‍ നിന്നാണ് താലിബിന്റെ മൃതദേഹം കണ്ടെത്തിയത്.

  READ ALSO- Crime News | മക്കളെ ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയ യുവതിയെ തിരിച്ചെത്തിക്കുന്നതിനെച്ചൊല്ലിയുളള ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്ക്

  കുട്ടിയെ വന്യ മൃഗം  ആക്രമിച്ചതായിരിക്കും എന്നാണ് ആദ്യ ഘട്ടത്തില്‍ പോലീസ് കരുതിയത് എന്നാല്‍ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷഹ്നാസ് ബീഗത്തിലേക്കും മകന്‍ അമിര്‍ അഹ്മദും ചേര്‍ന്നാണ് കൊലനടത്തിയതായി പോലീസ് കണ്ടെത്തിയത്. കുട്ടിയുടെ അച്ഛനോടുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
  Published by:Arun krishna
  First published: