വഞ്ചിച്ച കാമുകന്‍റെ മുഖത്ത് ആസിഡൊഴിച്ച് യുവതി; ആക്രമണം മൂന്നര വർഷത്തെ പ്രണയം തകർന്നതോടെ

യുവതി പതിയിരുന്ന് നടത്തിയ ആക്രമണത്തിൽ യുവാവിന്‍റെ മുഖം മുഴുവൻ പൊള്ളലേറ്റ നിലയിലാണ്.

News18 Malayalam | news18-malayalam
Updated: September 4, 2020, 6:17 PM IST
വഞ്ചിച്ച കാമുകന്‍റെ മുഖത്ത് ആസിഡൊഴിച്ച് യുവതി; ആക്രമണം മൂന്നര വർഷത്തെ പ്രണയം തകർന്നതോടെ
Acid Attack, പ്രതീകാത്മ ചിത്രം
  • Share this:
ഹൈദരാബാദ്: മറ്റൊരാളെ വിവാഹം കഴിച്ച കാമുകന്‍റെ മുഖത്ത് ആസിഡൊഴിച്ച് യുവതിയുടെ പ്രതികാരം. ആന്ധ്രാപ്രദേശിലെ കര്‍നൂര്‍ ജില്ലയിലാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. പലവ്യഞ്ജന കടയിലെ ജീവനക്കാരനായ നാഗേന്ദ്രയ്ക്ക് നേരെയായിരുന്നു ആക്രമണം. ഗുരുതരമായി പൊളളലേറ്റ ഇയാളെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

മൂന്നര വർഷമായി നാഗേന്ദ്രയുമായി പ്രണയത്തിലായിരുന്ന സുപ്രിയ എന്ന യുവതിയാണ് ആസിഡാക്രമണം നടത്തിയത്. നാഗേന്ദ്രയും സുപ്രിയയും തമ്മിൽ വിവാഹിതരാകാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഇരുവരുടെയും വീട്ടുകാർ എതിർത്തതോടെ നാഗേന്ദ്ര സുപ്രിയയുമായി അകലുകയായിരുന്നു. കൂടാതെ വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് തയ്യാറാകുകയും ചെയ്തു. കഴിഞ്ഞ മാസമായിരുന്നു നാഗേന്ദ്രയുടെ വിവാഹം.

You may also like:ഓണാഘോഷമില്ലാത്ത തിരുവനന്തപുരം നവദമ്പതികളുടെ കാഴ്ചപ്പാടിൽ ഒരുക്കിയ ഷോർട്ട് ഫിലിം 'തെരുവ്' [NEWS]ട്രെയിനും സ്‌റ്റേഷനുകളും ക്ലീന്‍; തിങ്കളാഴ്ച്ച മുതല്‍ സര്‍വീസിനൊരുങ്ങി കൊച്ചി മെട്രോ [NEWS] Sai Swetha | അപമാനിച്ചുവെന്ന സായി ശ്വേത ടീച്ചറുടെ പരാതി; ശ്രീജിത്ത് പെരുമനക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു [NEWS]
സുപ്രിയ അറിയാതെയാണ് നാഗേന്ദ്ര വിവാഹം കഴിച്ചത്. ഇക്കാര്യം അറിഞ്ഞതോടെയാണ് നാഗേന്ദ്രയെ ആക്രമിക്കാൻ അവർ തീരുമാനിച്ചത്. നാഗേന്ദ്രയെ ആക്രമിക്കാൻ നിരവധി തവണ ശ്രമിച്ചെങ്കിലും അതെല്ലാം പരാജയപ്പെട്ടു. അതിനിടെയാണ് കഴിഞ്ഞ ദിവസം ജോലി ചെയ്യുന്ന കടയ്ക്ക് പുറത്തുവെച്ച് നാഗേന്ദ്രയുടെ മുഖത്തേക്ക് സുപ്രിയ ആസിഡ് ഒഴിച്ചത്. നിലവിളി കേട്ടെത്തിയ സമീപവാസികളാണ് ഇയാളെ ആശുപത്രിയിലാക്കിയത്.

നാഗേന്ദ്രയുടെ പരാതിയിൽ സുപ്രിയയ്ക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമത്തിനാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. അതേസമയം സുപ്രിയ സമ്മതിച്ചതോടെയാണ് ബന്ധത്തില്‍ നിന്ന് പിന്മാറിയതെന്നും ഇതിന് പണം വാങ്ങിയെന്നുമാണ് നാഗേന്ദ്ര പറയുന്നത്.
Published by: Anuraj GR
First published: September 4, 2020, 6:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading