• HOME
  • »
  • NEWS
  • »
  • crime
  • »
  • Shocking | വിവാഹം നിശ്ചയിച്ച പെൺകുട്ടിയുടെ വീട്ടിൽ യുവാവ് പുലർച്ചെയെത്തി തീ കൊളുത്തി മരിച്ചു

Shocking | വിവാഹം നിശ്ചയിച്ച പെൺകുട്ടിയുടെ വീട്ടിൽ യുവാവ് പുലർച്ചെയെത്തി തീ കൊളുത്തി മരിച്ചു

വീട്ടിൽ നിന്ന് തീ ആളിപടരുന്നത് കണ്ട അയൽവാസിയായ സ്ത്രീ ബഹളം വെക്കുകയും നാട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു

രത്നേഷ്

രത്നേഷ്

  • Share this:
കോഴിക്കോട്: വിവാഹം നിശ്ചയിച്ച യുവതിയുടെ വീട്ടിലെത്തി സ്വയം തീകൊളുത്തിയ യുവാവ് (man set himself ablaze) മരിച്ചു. നാദാപുരം ജാതിയേരിയിൽ കല്ലുമ്മലിൽ ചൊവ്വാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെയാണ് അര കിലോമീറ്ററോളം ദൂരെയുള്ള യുവതിയുടെ വീട്ടിലെത്തി രത്നേഷ് അക്രമം നടത്തിയത്. വീടിൻ്റെ മുറ്റത്തുണ്ടായിരുന്ന ഇരുമ്പ് ഗോവണി ഉപയോഗിച്ച് ഇരുനില കോൺക്രീറ്റ് വീടിൻ്റെ മുകൾ നിലയിൽ കയറുകയും മരത്തിൻ്റെ വാതിൽ തകർത്ത് കിടപ്പ് മുറിയിൽ കയറി തീ വെക്കുകയായിരുന്നു.

വീട്ടിൽ നിന്ന് തീ ആളിപടരുന്നത് കണ്ട അയൽവാസിയായ സ്ത്രീ ബഹളം വെക്കുകയും നാട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു. പ്രദേശവാസികൾ ഓടിയെത്തിയപ്പോൾ വീടിൻ്റെ ടെറസിൽ നിന്ന് യുവാവ് ഇറങ്ങി വരികയും, ദേഹമാസകലം പെട്രോൾ ഒഴിക്കുകയും, കുടിക്കുകയും ചെയ്ത ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ശരീരമാകെ തീ ആളിപടർന്ന് വീട്ടിലേക്കുള്ള വഴിയിൽ ഗെയ്റ്റിന് സമീപം വീണു കിടക്കുകയായിരുന്നു രത്നേഷ്. കല്ലുമ്മലിലെ ചെറിയ കുനിയിൽ കണ്ണൻ്റ വീട്ടിലാണ് യുവാവ് അക്രമം നടത്തിയത്.

പരിക്കേറ്റ യുവതിയെയും സഹോദരനെയും മാതാവിനെയും
നാട്ടുകാർ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവരുടെ പരിക്ക് സാരമുള്ളതല്ല. യുവതിയുടെ വിവാഹം ഏപ്രിൽ നാലിന് നിശ്ചയിച്ചതായിരുന്നു. മരിച്ച രത്നേഷ് ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു. യുവാവിൻ്റെ മൃതദേഹം വടകര ഗവൺമെൻ്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാദാപുരം DySP ടി.പി. ജേക്കബ്, വളയം സി.ഐ. എ. അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.

ഇരുവരും പ്രണയത്തിലായിരുന്നതായും, ഈ ബന്ധത്തിൽ നിന്ന് അടുത്തിടെ യുവതി പിന്മാറിയതാണ് യുവാവിനെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നും നാട്ടുകാർ പറയുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

Summary: A man set himself ablaze at the home of a bride-to-be in Kozhikode. The incident occurred at 2 am on March 29. Rathnesh, managed to scurry up to the second floor of the home to set fire. Seeing fire engulfing the home, a woman in the neighbourhood screamed aloud to alert other residents in the area. The woman, her mother and brother were taken to a hospital with minor burns
Published by:user_57
First published: