• HOME
  • »
  • NEWS
  • »
  • crime
  • »
  • Palakkad | പിറന്നാൾ ദിവസം ആത്മഹത്യാശ്രമം; സുബ്രഹ്മണ്യം തീകൊളുത്തിയത് പിറന്നാൾ ആശംസിക്കാനെത്തിയ പെൺകുട്ടിയെ

Palakkad | പിറന്നാൾ ദിവസം ആത്മഹത്യാശ്രമം; സുബ്രഹ്മണ്യം തീകൊളുത്തിയത് പിറന്നാൾ ആശംസിക്കാനെത്തിയ പെൺകുട്ടിയെ

സുബ്രഹ്മണ്യത്തിന്റെ പിറന്നാളായിരുന്നു ഇന്ന്.

  • Share this:
പാലക്കാട്: കൊല്ലങ്കോട് (Palakkad suicide attempt)പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി തീകൊളുത്തിയത് യുവാവിന്റെ പിറന്നാൾ ദിവസം. സുബ്രഹ്മണ്യത്തിന്റെ പിറന്നാളായിരുന്നു ഇന്ന്. പിറന്നാൾ ആശംസകൾ നേരാനാണ് പെൺകുട്ടി  ബാല സുബ്രഹ്മണ്യത്തിന്റെ ((23)) വീട്ടിലെത്തിയതെന്നാണ് വിവരം. ഈ സമയം ബ്രഹ്മണ്യത്തിന്റെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

കിഴക്കേ ഗ്രാമം സ്വദേശി സുബ്രഹ്മണ്യത്തെയും പതിനാറുകാരിയായ സുഹൃത്തിനെയുമാണ് സുബ്രഹ്മണ്യത്തിന്റെ വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാശ്രമമാണെന്നാണ് പ്രഥമിക നിഗമനം. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. സുബ്രഹ്മണ്യത്തിന്റെ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട് സമീപവാസികളാണ് ഫയർഫോഴ്സിൽ വിവരമറിയിക്കുന്നത്.

Also Read-പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് തീകൊളുത്തി; ഇരുവരും ആശുപത്രിയില്‍

ഫയർഫോഴ്സ് എത്തുമ്പൊഴേക്കും നാട്ടുകാർ ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. എറണാകുളത്തെ സ്വകാര്യാശുപത്രിയിലാണ് ഇരുവരുമുള്ളത്. രണ്ടു പേർക്കും അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. മുറിയിലെ ഇലക്ട്രോണിക് സാധനങ്ങളും വസ്ത്രങ്ങളുമെല്ലാം കത്തി നശിച്ചിട്ടുണ്ട്.

പാൽ വാങ്ങുവാൻ പോയിരുന്ന അമ്മ തിരിച്ചെത്തിയപ്പോഴേക്കും മുറിക്കകത്ത് രണ്ടു പേർക്കും പൊള്ളലേറ്റിരുന്നു.  ഇവരുടെ ബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നതായി നാട്ടുകാർ പറഞ്ഞു. രണ്ടു പേരിൽ നിന്നും മൊഴിയെടുത്ത ശേഷമേ സംഭവത്തെക്കുറിച്ച് വ്യക്തത വരുകയുള്ളുവെന്നും പൊലീസ് വ്യക്തമാക്കി.

Also Read-ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടര കിലോ സ്വര്‍ണം പിടികൂടി

ബാലസുബ്രഹ്‌മണ്യവും പെണ്‍കുട്ടിയും ഏറെനാളായി പ്രണയത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ശ്രദ്ധിക്കുക: 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

ആറുവയസുകാരിയെ പീഡിപ്പിച്ചു; ബൈക്ക് സൈലന്‍സര്‍ കൊണ്ട് പൊളളിച്ചു; 23 കാരന് 25 വര്‍ഷം കഠിനതടവ്

ആറു വയസുകാരിയെ പീഡിപ്പിച്ച(Rape) 23 കാരന് 28 വര്‍ഷവും ആറു മാസവും കഠിനതടവും(Rigorous Imprisonment). കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. പൂന്തുറ സ്വദേശി സെല്‍ജി(23)യെ കോടതി കഠിന തടവിനും 60,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ആറു മാസം അധിക തടവ് അനുഭവിക്കണം.

പെണ്‍കുട്ടിയുടെ അമ്മയ്ക്ക് അസുഖമുള്ളതിനാല്‍ കുടുംബം മറ്റൊരിടത്തായിരുന്നു താമസം. തുടര്‍ന്ന് പെണ്‍കുട്ടിയെ പൂന്തുറയില്‍ താമസിക്കുന്ന സഹോദരിയുടെ അടുത്തേക്ക് അയക്കുകയായിരുന്നു. ഈ സമയത്താണ് പെണ്‍കുട്ടി ലൈംഗികവും ശാരീരികവുമായ പീഡനങ്ങള്‍ നേരിടേണ്ടി വന്നത്.
Published by:Naseeba TC
First published: