• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | വീട്ടിലിരുന്ന് മദ്യപിക്കുന്നത് വിലക്കി; അമ്മയോടുള്ള ദേഷ്യത്തിൽ മകൻ വീടിനു തീവെച്ചു

Arrest | വീട്ടിലിരുന്ന് മദ്യപിക്കുന്നത് വിലക്കി; അമ്മയോടുള്ള ദേഷ്യത്തിൽ മകൻ വീടിനു തീവെച്ചു

മേൽക്കൂരയിൽ വച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റിൽ പ്രതി ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു. തീ പടർന്നു പിടിച്ച് വീട്ടിലുണ്ടായിരുന്ന ഒട്ടുമിക്ക വീട്ടുപകരണങ്ങളും കത്തിനശിച്ചു

Biju

Biju

  • Share this:
കൊല്ലം: വീട്ടിലിരുന്ന് മദ്യപിക്കുന്നത് അമ്മ വിലക്കിയതിലുള്ള ദേഷ്യത്തിൽ മകൻ വീടിനു തീവെച്ചു. കൊല്ലം (Kollam) ജില്ലയിലെ കടയ്ക്കൽ കോട്ടുക്കലാണ് സംഭവം. വയല, മണ്ണൂർ എന്ന സ്ഥലത്ത് മക്കാട്ട് ഓഡിറ്റോറിയത്തിനു സമീപം കണ്ണമത്ത് വീട്ടിൽ കുഞ്ഞച്ചന്‍റെ മകൻ ബിജു (44) എന്നയാളാണ് വീടിന് തീവെച്ചത്. ഇയാളെ ഇന്ന് ഉച്ചയോടെ കടയ്ക്കൽ പൊലീസ് (Kerala Police) അറസ്റ്റ് ചെയ്തു.

ഇന്ന് ഉച്ചയോടുകൂടി കടയ്ക്കൽ പോലീസാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. ബിജുവും അമ്മ മറിയാമ്മയും താമസിച്ചുവന്ന വീടിനാണ് പ്രതി തീവെച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്കു ശേഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചോർച്ച തടയുന്നതിനായി വീടിന്റെ വടക്കുഭാഗം മേൽക്കൂരയിൽ വച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റിൽ പ്രതി ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു. തീ പടർന്നു പിടിച്ച് വീട്ടിലുണ്ടായിരുന്ന ഒട്ടുമിക്ക വീട്ടുപകരണങ്ങളും കത്തിനശിച്ചു.

വീട്ടിലിരുന്ന് സ്ഥിരമായി മദ്യപിക്കുന്നത് പ്രതിയുടെ അമ്മ വിലക്കിയതിലുള്ള വിരോധത്താൽ ആണ് പ്രതി വീടിന് തീ വെച്ചത്. ബിജുവിന്റെ അമ്മയുടെ പരാതിയെ തുടർന്ന് കടയ്ക്കൽ പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കടയ്ക്കൽ സ്റ്റേഷനിലെ മറ്റ് ആറു കേസുകളിലെ പ്രതി കൂടിയാണ് ബിജു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വീട്ടമ്മയെ കുത്തിക്കൊന്ന ശേഷം മാറിടം മുറിച്ചെടുത്തു; ക്രൂരമായ കൊലക്കേസിൽ വിചാരണ തുടങ്ങി

ഇടുക്കി: നാലു വർഷം മുമ്പ് നടന്ന പ്രമാദമായ അടിമാലി സെലീന കൊലക്കേസിൽ വിചാരണ തുടങ്ങി. സെലീന(41) എന്ന വീട്ടമ്മയെ കുത്തിക്കൊന്ന ശേഷം മാറിടം മുറിച്ചു മാറ്റിയ കേസിലാണ് തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി പി എസ് ശശികുമാറിന്‍റെ ബെഞ്ചിൽ വിചാരണ ആരംഭിക്കുന്നത്. തൊടുപുഴ വണ്ടമറ്റം പടിക്കുഴിയിൽ ഗിരോഷ്(36) ആണ് പ്രതി. ഗിരോഷും സെലീനയുമായുണ്ടായിരുന്ന സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

2017 ഒക്ടോബർ പത്തിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സെലീനയുടെ വീട്ടിലെത്തിയ പ്രതി തരാനുള്ള പണം തിരികെ ചോദിക്കുകയും തർക്കത്തിനൊടുവിൽ കുത്തികൊല്ലുകയുമായിരുന്നു. സെലീനയുടെ മരണം ഉറപ്പാക്കിയശേഷം പ്രതി, വീട്ടമ്മയുടെ മാറിടം മുറിച്ചെടുത്ത് സഞ്ചിയിലാക്കി അവിടെ നിന്ന് രക്ഷപെടുകയായിരുന്നു. പിന്നീട് സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് വീട്ടിലെത്തിയത് ഗിരോഷ് ആണെന്ന് പൊലീസ് കണ്ടെത്തിയത്.

Also Read- ദുബായിൽനിന്ന് വന്ന യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി; പ്രതി പെൺകുട്ടിയുടെ വിവാഹാലോചന മുടക്കാൻ ശ്രമിച്ചെന്നും പരാതി

ഗിരോഷിന് സെലീനയിൽ വൈരാഗ്യമുണ്ടാകാൻ നിരവധി കാരണങ്ങളുണ്ടെന്ന് കേസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. അടിമാലിയിൽ ഓർക്കിഡ് കോപ്പി റാന്‍റം സിസ്റ്റം എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഗിരോഷ്. ഈ കടയിൽ ജോലിക്കുനിന്ന് യുവതിയുമായി ഇയാൾ അടുപ്പത്തിലായിരുന്നു. അതിനിടെയാണ് അഭിഭാഷകയും ഫാമിലി കൌൺസിലറുമാണെന്ന് പരിചയപ്പെടുത്തി സെലീന രംഗപ്രവേശം ചെയ്യുന്നത്. കടയിൽ നിൽക്കുന്ന യുവതി ഗർഭിണിയാണെന്നും, പൊലീസിൽ കേസ് നൽകാതിരിക്കാൻ ആ യുവതിയെ വിവാഹം കഴിക്കണമെന്നും സെലീന, ഗിരോഷിനോട് ആവശ്യപ്പെട്ടു. സമ്മർദ്ദത്തിനൊടുവിൽ ഗിരോഷ് വിവാഹത്തിന് വഴങ്ങി. ഇതുകൂടാതെ ഗിരോഷിനെ ഭീഷണിപ്പെടുത്തി പലതവണയായി സെലീന 1,08000 രൂപ വാങ്ങിയെടുക്കുകയും ചെയ്തു.

അതിനുശേഷം പണം തിരികെ നൽകാതെ വന്നതോടെ, സെലീനയുടെയും ഭർത്താവിന്‍റെയും പേരിലുള്ള പഴയ കാർ ഗിരോഷിന്‍റെ പേരിൽ രജിസ്റ്റർ ചെയ്തു നൽകി. എന്നാൽ തുടർന്ന് ഗിരോഷിന്‍റെ അമ്മയെയും സുഹൃത്തിനെയും ജാമ്യം നിർത്തി സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് സെലീന രണ്ടു ലക്ഷം രൂപ വായ്പ എടുത്തു. ഇത് തിരിച്ചടക്കേണ്ട തീയതി കഴിഞ്ഞിട്ടും പണം അടക്കാൻ സെലീന തയ്യാറായില്ല. തുടർന്ന് കാർ ജപ്തി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ധനകാര്യസ്ഥാപനം ആരംഭിച്ചു. ഇതോടെയാണ് സെലീനയെ വകവരുത്താൻ ഗിരോഷ് തീരുമാനിച്ചത്. ഇതുപ്രകാരമാണ് 2017 ഒക്ടോബർ പത്തിന് പകൽ ഗിരോഷ് സെലീനയെ ക്രൂരമായി കൊലപ്പെടുത്തിയത്.

മീൻകച്ചവടക്കാരനായ സെലീനയുടെ ഭർത്താവ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതകവിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സെലീനയെ കൊന്ന ശേഷം വീട്ടിലെത്തിയ ഗിരോഷിനെ വൈകാതെ തന്നെ പൊലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പെട്ടെന്ന് തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.

ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളുടെ പിൻബലത്തിലാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. അടിമാലി സി ഐ പി.കെ സാബുവാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. സെലീന കൊലക്കേസിൽ 59 സാക്ഷികളുണ്ട്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി സുനിൽദത്താണ് ഹാജരായത്.
Published by:Anuraj GR
First published: