• HOME
  • »
  • NEWS
  • »
  • crime
  • »
  • അശ്ലീല വീഡിയോ കാണുന്നതിനെ ചൊല്ലി തർക്കം; യുവതിയെ ഭർത്താവ് തീ കൊളുത്തി കൊന്നു

അശ്ലീല വീഡിയോ കാണുന്നതിനെ ചൊല്ലി തർക്കം; യുവതിയെ ഭർത്താവ് തീ കൊളുത്തി കൊന്നു

40 ശതമാനത്തോളം പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു

  • Share this:

    സൂറത്ത്: അശ്ലീല വീഡിയോ കാണുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യയെ യുവാവ് തീ കൊളുത്തി കൊന്നു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കത്തർഗാം സ്വദേശിയായ കിഷോർ പട്ടേൽ (33) ആണ് ​ ഭാര്യ കാജലിനെ (25)​ കൊലപ്പെടുത്തിയത്.

    ഞായർ രാത്രി കിഷോർ പട്ടേൽ അശ്ലീല വീഡിയോ കാണുന്നത് ഭാര്യയുടെ ശ്രദ്ധയിൽപെട്ടു. ഇത്തരം വീഡിയോ കാണുന്നത് നിർത്തണമെന്ന് യുവതി ഭർത്താവിനോട് ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ഇരുവരും വഴക്കായി. തിങ്കളാഴ്ചയും ഇതിനെചൊല്ലി ഇരുവരും തർക്കമുണ്ടായി. ഇതിനിടെ യുവാവ് കാജലിനെ ആക്രമിക്കുകയും തീ കൊളുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതി നൽകിയ മരണമൊഴിയിലും ഇക്കാര്യം പറയുന്നു.

    Also Read- പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ; പതിനാറുകാരിയെ മാസങ്ങളായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

    40 ശതമാനത്തോളം പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെ ചൊവ്വാഴ്ത രാവിലെ മരിച്ചു. ഇതോടെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്ന പ്രതിക്കെതിരെ കൊലക്കുറ്റവും ചുമത്തി.

    ഗുജറാത്തിലെ പത്താൻ സ്വദേശിയായ കിഷോറും മുംബയ് സ്വദേശിയായ കാജലും ഒരു വർഷം മുമ്പാണ് വിവാഹിതരായത്.

    മുംബയിലെ വജ്രാഭരണ നിർമാണ ശാലയിൽ ജോലി ചെയ്യുന്നതിനിടെ പ്രണയത്തിലായ ഇവർ പിന്നീട് വിവാഹിതരാവുകയായിരുന്നു. കാജലിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. അഞ്ചു വർഷം മുമ്പാണ് യുവതിയുടെ ആദ്യ ഭർത്താവ് മരിച്ചത്.

    Published by:Rajesh V
    First published: