• HOME
  • »
  • NEWS
  • »
  • crime
  • »
  • അഞ്ചുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച മുത്തപ്പന് 25 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

അഞ്ചുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച മുത്തപ്പന് 25 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പ്രത്യേക പോക്സോ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്

  • Share this:
തിരുവനന്തപുരം: അഞ്ച് വയസുകാരനെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് കോടതി 25 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കെട്ടിട നിർമ്മാണ തൊഴിലാളിയായി തിരുവനന്തപുരത്ത് എത്തിയ അസം സ്വദേശിയുടെ മകനെയാണ് ലൈംഗികമായി പീഡിപ്പിച്ചത്. ചെറിയതുറ ഫിഷർമെൻ കോളനി പുതുവൽ പുത്തൻവീട്ടിൽ മുത്തപ്പ​നാണ് കേസിലെ പ്രതി.

പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ഒരുവർഷം അധിക തടവ് അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പ്രത്യേക പോക്സോ കോടതി ജഡ്‌ജി ആർ. സുദർശനനാണ് പ്രതിയെ ശിക്ഷിച്ചത്.

Also- പാറശാല ഷാരോൺ കൊലക്കേസ്; തെളിവുകൾ നശിപ്പിച്ചത് ഗ്രീഷ്മയുടെ അമ്മയും അമ്മാവനുമെന്ന് പോലീസ്

2017 ഏപ്രിൽ എട്ടിന് ഉച്ചയ്‌ക്ക് ഒന്നോടെയാണ് സംഭവം. താമസസ്ഥലത്ത് ആളില്ലാതിരുന്ന സമയത്ത് മുത്തപ്പൻ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി.

News Summary- The court sentenced the accused in the case of molesting a five-year-old boy to 25 years rigorous imprisonment and a fine of Rs. One Lakh. The son of a native of Assam, who came to Thiruvananthapuram as a construction worker, was sexually assaulted. The accused in the case is Muthappan of Cheritura Fishermen's Colony.
Published by:Anuraj GR
First published: