കൊല്ലം: ചിതറയിൽ പശുവിന് നേരെ ലൈംഗിക അതിക്രമം നടത്തിയ ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കൊല്ലം ചിതറ ഇരപ്പിൽ സ്വദേശി സുമേഷാണ് പിടിയിലായത്. പറമ്പിൽ മേഞ്ഞുനിന്ന പശുവിനെയാണ് ഇയാൾ ഉപദ്രവിച്ചത്.
കർഷകൻ സലാഹുദീൻ പറമ്പിൽ കെട്ടിയിരുന്ന പശുവിനെ അഴിക്കാൻ എത്തിയപ്പോഴാണ് സംഭവം കാണുന്നത്. സുമേഷ് വിവസ്ത്രനായി പശുവിനെ ഉപദ്രവിക്കുന്നതാണ് കണ്ടത്. കർഷകൻ ബഹളമുണ്ടാക്കിയതോടെ സമീപത്തെ വീട്ടിൽ ഓടിക്കയറിയ സുമേഷിനെ നാട്ടുകാർ കയ്യോടെ പിടികൂടി.
Also Read- ആവശ്യക്കാർക്കിടയിൽ ‘സ്‌നോബോള്‍’ എന്ന കോഡിൽ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവതി കൊച്ചിയില്‍ പിടിയിൽ
മാസങ്ങൾക്ക് മുൻപ് കർഷകന്റെ മറ്റൊരു പശു ചത്തിരുന്നു. അടുത്തകാലത്ത് താനാണ് ആ പശുവിനെ പീഡിപ്പിച്ചു കൊന്നതെന്ന് സുമേഷ് പരസ്യമായി വിളിച്ചു പറഞ്ഞു നടന്നിരുന്നു. മദ്യവും കഞ്ചാവും സ്ഥിരമായി ഉപയോഗിക്കുന്ന ആളായതിനാൽ ആരും സുമേഷിന്റെ വാക്കുകൾ ശ്രദ്ധിച്ചിരുന്നില്ല.
സംഭവം നേരിൽ കണ്ടതോടെയാണ് കർഷകൻ പരാതി നൽകിയത്. സ്ത്രീകൾ മാത്രമുള്ള വീടുകളിലും ഇയാൾ പകൽ സമയങ്ങളിൽ ചെന്ന് അതിക്രമം കാണിക്കാറുണ്ടെന്ന് നാട്ടുകാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ചിതറ പോലീസ് സ്ഥലത്തെത്തി സുമേഷിനെ കസ്റ്റഡിയിൽ എടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.