നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Shot Dead | വിവാഹച്ചടങ്ങിനിടെ വിവാദ ആള്‍ദൈവം രാംപാലിന്റെ പ്രഭാഷണം; സംഘര്‍ഷം; ഒരാളെ വെടിവെച്ചു കൊന്നു

  Shot Dead | വിവാഹച്ചടങ്ങിനിടെ വിവാദ ആള്‍ദൈവം രാംപാലിന്റെ പ്രഭാഷണം; സംഘര്‍ഷം; ഒരാളെ വെടിവെച്ചു കൊന്നു

  രാംപാലിന്റെ പ്രഭാഷണം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.

  • Share this:
   ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവാഹച്ചടങ്ങിനിടെ ഒരാള്‍ വെടിയേറ്റ് മരിച്ചു. വിവാദ ആള്‍ദൈവം രാംപാലിന്റെ പ്രഭാഷണം പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷമുണ്ടായത്. മംദ്‌സോര്‍ ജില്ലയില്‍ ദേവിലാല്‍ മീണ(55) എന്നയാളാണ് മരിച്ചത്. ഭൈന്‍സോദ മാണ്ഡി ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം.

   ജയിലില്‍ കഴിയുന്ന ആള്‍ദൈവം രാംപാലിന്റെ അനുയായികളാണ് വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ഹരിയാന സ്വദേശിയായ രാംപാല്‍ അഞ്ച് സ്ത്രീകളും ഒരു കൈക്കുഞ്ഞും അടക്കം ആറ് പേരെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്.

   ഇരുന്നൂറോളം പേര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. രാംപാലിന്റെ പ്രഭാഷണം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. വിവാഹത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ പ്രഭാഷണം പ്രദര്‍ശിപ്പിക്കുന്നതിനെ എതിര്‍ത്തു. നിറയൊഴിച്ച ശൈലേന്ദ്ര മീണ ഒളിവിലാണ്.

   ചുവന്ന വസ്ത്രം ധരിച്ച് അക്രമി തോക്ക് ചൂണ്ടുന്നത് വീഡിയോകളില്‍ കാണാം. ഒടുവില്‍ ചില അതിഥികള്‍ ചേര്‍ന്ന് അക്രമികളെ പുറത്താക്കി. വിവാഹത്തിനെത്തിയ അക്രമികളില്‍ തിരിച്ചറിഞ്ഞ 11 പേര്‍ക്കെതിരെയും അല്ലാത്തവര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇവരില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

   Infant Death | പഠനം തടസപ്പെടുത്തിയ നവജാതശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍

   നവജാത ശിശുവിനെ കൊലപ്പെടുത്തിയ ഭിത്തിയിലിടിച്ചു കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. റാന്നി അഞ്ചുകുഴിയില്‍ താമസിക്കുന്ന ആലപ്പുഴ കാവാലം പന്ത്രണ്ടില്‍ചിറ വീട്ടില്‍ ബെന്നി സേവ്യറിന്റെ ഭാര്യ കോട്ടയം നീണ്ടൂര്‍ കൊപ്പുഴ പുളിയന്‍ പറമ്പില്‍ ബ്ലെസി പി മൈക്കിള്‍(21) ആണ് അറസ്റ്റിലായത്. ഡിസംബര്‍ എട്ടിനായിരുന്നു സംഭവം.

   27 ദിവസം പ്രായമായ കുഞ്ഞിനെ ചികിത്സയ്ക്കായി റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയ്‌ക്കേറ്റ ക്ഷതമാണ് കുഞ്ഞിന്റെ മരണകാരണമെന്ന് തെളിഞ്ഞു.

   ജില്ലാ പൊലീസ് മേധാവി ആര്‍ നിശാന്തിനിയുടെ നിര്‍ദേശപ്രകാരം ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പൊലീസ് അമ്മയെ നിരന്തരമായി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. മാസം തികയാതെ പ്രസവിച്ചതിനാല്‍ കുഞ്ഞിന് എന്നും അസുഖമായിരുന്നു.

   യുവതി പഠിക്കാനിന്നപ്പോള്‍ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതോടെ തല ഭിത്തിയില്‍ ഇടിപ്പിച്ചു കൊലപ്പെടുത്തുകയായിരന്നു. പഠനം തടസപ്പെടുത്തിയതിന്റെ ദേഷ്യത്തില്‍ കുഞ്ഞിന്റെ തല ശക്തമായി ഭിത്തിയില്‍ ഇടിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
   Published by:Jayesh Krishnan
   First published:
   )}