മലപ്പുറം ചട്ടിപ്പറമ്പില്‍ പന്നിവേട്ടയ്ക്കിടെ യുവാവ് വെടിയേറ്റ് മരിച്ചു. ഇര്‍ഷാദ് എന്ന ഇരുപത്തിയെട്ടുകാരനാണ് മരിച്ചത് നായാട്ടിനിടെ ഉന്നംതെറ്റി വെടി കൊണ്ടാതാകാമെന്ന സൂചനയാണുള്ളത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇര്‍ഷാദ് നായാട്ടിനുപോയത്. സംഭവത്തിന് പിന്നാലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.ലൈസന്‍സ് ഇല്ലാത്ത തോക്കാണ് ഇവര്‍ ഉപയോഗിച്ചിരുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. കോട്ടയ്ക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.