• HOME
  • »
  • NEWS
  • »
  • crime
  • »
  • Crime | തിരുവനന്തപുരത്ത് വാക്കുതർക്കത്തിനിടെ യുവാവിനെ വെടിവച്ചയാള്‍ അറസ്റ്റിൽ

Crime | തിരുവനന്തപുരത്ത് വാക്കുതർക്കത്തിനിടെ യുവാവിനെ വെടിവച്ചയാള്‍ അറസ്റ്റിൽ

വാക്കു തർക്കത്തിനിടെ സുഹൃത്തായ പാങ്ങോട് സ്വദേശി റഹിമിൻെറ തലയിൽ വിനീത് എയർഗൺ (Air Gun )ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    തിരുവനന്തപുരത്ത് വാക്കുതർക്കത്തിനിടെ യുവാവിനെ വെടിവെച്ചയാളെ (Gun Shot) പോലീസ് പിടികൂടി.പാങ്ങോട് സ്വദേശി വിനീതിനെയണ് കടയ്ക്കൽ പോലീസ് അറസ്റ്റ് (Arrest) ചെയ്തത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. വാക്കു തർക്കത്തിനിടെ സുഹൃത്തായ പാങ്ങോട് സ്വദേശി റഹിമിൻെറ തലയിൽ വിനീത് എയർഗൺ (Air Gun )ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു.

    ഹിമിന്റെ ബൈക്ക് വിനീതിന്റെ വർക്ക്ഷോപ്പിൽ റിപ്പയറിന് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത്. കടയ്ക്കൽ തിരുവാതിര കഴിഞ്ഞ് മടങ്ങുന്നതിടെയാണ് റഹിം ആക്രമിക്കപ്പെട്ടത്.

     Also Read- കേരളത്തിൽ ഇന്ന് സ്വർണവില കൂടിയോ? ഇന്നത്തെ വില അറിയാം

    കടയ്ക്കൽ പോലീസ് ഇന്ന് പുലർച്ചയോടെയാണ് വിനീതിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പമുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. തമ്പാനൂർ എസ്എസ് കോവിൽ റോഡിലുള്ള ഒരു കടയിൽ നിന്നാണ് എയർ ഗണ്‍ വാങ്ങിയതെന്ന് വിനീത് പോലീസിനോട് പറഞ്ഞു. റഹിമിപ്പോള്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തലയിൽ തറച്ചിരിക്കുന്ന വെടിയുണ്ട പുറത്തെടുക്കാൻ ശസ്ത്രക്രിയ നടത്തും. റഹിമിൻെറ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ പോലീസിനെ അറിയിച്ചിരിക്കുന്നത്.

    Also Read- ബൈക്ക് റിപ്പയറിങ്ങിനേച്ചൊല്ലി വാക്കുതർക്കം; തിരുവനന്തപുരത്ത് യുവാവിന് തലയിൽ വെടിയേറ്റു

    Rape case | നഗ്നചിത്രങ്ങൾ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു ; രണ്ട് യുവാക്കൾ അറസ്റ്റിൽ


    കൊല്ലം: അഞ്ചലിൽ  യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച (Rape case) സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മണിയാര്‍ കേളന്‍കാവ് ആര്‍പിഎല്‍ ബ്ലോക്ക് ഒന്നില്‍ സുജിത് (28), ബ്രാവോ എന്നറിയപ്പെടുന്ന പ്രവീണ്‍ (19) എന്നിവരെയാണ് സംഭവുമായി ബന്ധപ്പെട്ട് ഏരൂര്‍ പൊലീസ് (Police) അറസ്റ്റ് ചെയ്തത്.

    സുജിത്ത്  അമ്മയുടെ പരിചയക്കാരിയായ യുവതിയോട് സ്‌നേഹം നടിച്ച് നഗ്ന ചിത്രങ്ങള്‍ എടുക്കുകയും പിന്നിട് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും സ്വര്‍ണവും പണവും ആവശ്യപ്പെട്ട്    യുവതിയെ ലോഡ്ജ് മുറിയില്‍ വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു.

    Also Read- മലപ്പുറത്ത് നാടന്‍ തോക്കുമായി ഒരാള്‍ പിടിയില്‍; അറസ്റ്റിലായത് നായാട്ട് സംഘത്തിലെ പ്രധാന കണ്ണി

    സുജിത്ത് ഈ വിവരങ്ങൾ പ്രവീണിനോട് പറഞ്ഞിരുന്നു. പിന്നിട് സംഭവം പുറത്ത്  അറിയാതിരിക്കാൻ  പ്രവീണ്‍ യുവതിയെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. തുടർന്ന്  പൊലീസ് പ്രതികളെ പിടികൂടുതയായിന്നു.

    ഏരൂര്‍ എസ്.എച്ച്.ഒ. പ്രതാപചന്ദ്രന്‍, എസ്.ഐ. ശരലാല്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അബീഷ്, അരുണ്‍, അനീഷ്മോന്‍, അനിമോന്‍, ബിജു, താജുദ്ദീന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത് .

    Summary: A man was shot from an air pistol as a war of words over bike repair ended unceremoniously. Accused arrested by the police. 
    Published by:Arun krishna
    First published: