തിരുവനന്തപുരത്ത് വാക്കുതർക്കത്തിനിടെ യുവാവിന് വെടിയേറ്റു. പാങ്ങോട് സ്വദേശി റഹീമിനാണ് വെടിയേറ്റത്. കടയ്ക്കൽ അഞ്ചുമലകുന്ന് സ്വദേശി വിനീതാണ് എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തത്. റഹിമിന്റെ ബൈക്ക് വിനീതിന്റെ വർക്ക്ഷോപ്പിൽ റിപ്പയറിന് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത്. കടയ്ക്കൽ തിരുവാതിര കഴിഞ്ഞ് മടങ്ങുന്നതിടെയാണ് റഹിം ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ് ആശുപത്രിയിൽ തുടരുന്ന റഹീമിന് തലയിൽ ശസ്ത്രക്രിയ നടത്തും.
Summary: A man was shot from an air pistol as a war of words over bike repair ended unceremoniously
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.