• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV
  • Year Ender 2018

കാമുകനുമൊത്തുള്ള അവിഹിതം വീഡിയോയിൽ; ഭർത്താവ് കുട്ടികളുടെ മുന്നിൽവെച്ച് ഭാര്യയെ വെടിവെച്ചു


Updated: January 11, 2019, 10:59 PM IST
കാമുകനുമൊത്തുള്ള അവിഹിതം വീഡിയോയിൽ; ഭർത്താവ് കുട്ടികളുടെ മുന്നിൽവെച്ച് ഭാര്യയെ വെടിവെച്ചു
പ്രതീകാത്മക ചിത്രം

Updated: January 11, 2019, 10:59 PM IST
ഫ്ലോറിഡ: കാമുകനുമൊത്തുള്ള അവിഹിതബന്ധം കണ്ടെത്തിയതിനെ തുടർന്ന് മക്കളുടെ മുന്നിൽവെച്ച് ഭർത്താവ് ഭാര്യയെയും അവരുടെ മാതാപിതാക്കളെയും വെടിവെച്ചു. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരും ചികിത്സയിലാണ്. സംഭവത്തിൽ വില്യം ബ്രയൻ സ്റ്റിൽവെൽ എന്നയാൾ അറസ്റ്റിലായി.

വില്യമിന്‍റെ അടുത്ത സുഹൃത്തുമൊത്തുള്ള ലൈംഗിക ബന്ധത്തിന്‍റെ വീഡിയോ കണ്ടെത്തിയതിനെ തുടർന്നാണ് ഞെട്ടിപ്പിക്കുന്ന വെടിവെപ്പ് അരങ്ങേറിയത്. മക്കളുടെ മുന്നിൽവെച്ച് ഭാര്യയെയും മാതാപിതാക്കളെയും വില്യം വെടിവെക്കുകയായിരുന്നു. അമ്മയെ കൊല്ലരുതേയെന്ന് മക്കൾ കേണ് പറഞ്ഞെങ്കിലും അത് ചെവിക്കൊള്ളാൻ വില്യം തയ്യാറായില്ല. തുടരെത്തുടരെ വെടിവെക്കുകയായിരുന്നു. ജീവൻ വേണമെങ്കിൽ ഇവിടെനിന്ന് ഓടിപ്പൊയ്ക്കോ എന്ന് മക്കളോട് ആക്രോശിച്ചുകൊണ്ടാണ് വില്യം, ഭാര്യയെ വെടിവെച്ചത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ജനനേന്ദ്രിയം മുറിച്ച് റോഡിൽ ഉപേക്ഷിച്ച സംഭവം ലൈംഗിക അതിക്രമത്തിനിടെ?
Loading...

പുതുവർഷ രാവിലായിരുന്നു സംഭവം. ലൈംഗികബന്ധത്തിന്‍റെ വീഡിയോ കണ്ടെത്തിയതോടെ വില്യമും ഭാര്യയും വേർപിരിഞ്ഞു. ഭാര്യ മക്കളെയും കൂട്ടി അവരുടെ വീട്ടിലേക്ക് പോയി. രാത്രിയോടെ മദ്യപിച്ച് എത്തിയ വില്യം, ഭാര്യയെയും മാതാപിതാക്കളെയും വെടിവെക്കുകയായിരുന്നു.
First published: January 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍