• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | കുടുംബ കോടതിയിൽ വച്ച് ഭാര്യയെ ഭർത്താവ് വെട്ടുകത്തികൊണ്ട് കഴുത്തറുത്തു കൊന്നു

Murder | കുടുംബ കോടതിയിൽ വച്ച് ഭാര്യയെ ഭർത്താവ് വെട്ടുകത്തികൊണ്ട് കഴുത്തറുത്തു കൊന്നു

കുടുംബ കോടതിയിൽ ഒരു മണിക്കൂർ കൗൺസിലിങ്ങിന് ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു ശിവകുമാർ ഭാര്യ ചൈത്രയുടെ കഴുത്തറുത്തത്.

  • Last Updated :
  • Share this:
    ബെംഗളൂരു: കുടുംബകോടതിയിൽ വച്ച് ഭാര്യയെ കഴുത്തറത്ത് കൊന്ന് ഭർത്താവ്. വിവാഹമോചനത്തിന് അപേക്ഷിച്ച ശേഷം കൗൺസിലിംഗ് സെഷനിൽ പങ്കെടുക്കാൻ എത്തിയ ഭാര്യയെ വെട്ടുകത്തികൊണ്ട് കഴുത്തറുത്തു കൊലപ്പെടുത്തുകയാണ്. യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.

    ആക്രമണത്തിന് ശേഷം ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്നവർ കീഴ്‌പ്പെടുത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഹാസൻ ജില്ലയിലെ ഹോളനരസിപുര കുടുംബ കോടതിയിൽ ഒരു മണിക്കൂർ കൗൺസിലിങ്ങിന് ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു ശിവകുമാർ ഭാര്യ ചൈത്രയുടെ കഴുത്തറുത്തത്.

    Also Read-തൃണമൂൽ കോൺഗ്രസ് നേതാവിനെ വെടി വച്ചു കൊന്ന കേസിലെ മുഖ്യപ്രതിയ്ക്ക് തൃക്കാക്കരയിൽ കൂലിപ്പണി

    ശുചിമുറിയിലേക്ക് പോയ ഭാര്യയെ പിന്തുടർന്ന് വെട്ടുകത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു. ശിവകുമാറിനെതിരെ കൊലപാതകത്തിന് കേസെടുത്തു കോടതി സമുച്ചയത്തിനുള്ളിൽ ഇയാൾ എങ്ങനെ ആയുധം കടത്തിയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.

    Also Read-കൊച്ചിയിൽ സംഘർഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; രണ്ട് പേർക്ക് പരിക്ക്

    ഇതൊരു ആസൂത്രിത കൊലപാതകമായിരുന്നോ എന്ന കാര്യത്തിലും വ്യക്തത വരാനുണ്ടെന്നും ഹാസനിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഹരിറാം ശങ്കർ പറഞ്ഞു.
    Published by:Jayesh Krishnan
    First published: