HOME » NEWS » Crime » MAN SLITS FATHER THROAT OVER PAYMENT OF ELECTRICITY BILL AR

വൈദ്യുതി ബിൽ അടയ്ക്കുന്നതിനെ ചൊല്ലി തർക്കം; അച്ഛനെ കഴുത്തറുത്ത് കൊലപ്പെടുത്തി മകൻ

അച്ഛനും മകനും തമ്മിലുള്ള ബന്ധം കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകവെയാണ് കഴിഞ്ഞ ദിവസം വൈദ്യുതി ബില്ലിനെ ചൊല്ലി ഇരുവരും വീണ്ടും വഴക്കുണ്ടായത്

News18 Malayalam | news18-malayalam
Updated: September 5, 2020, 9:03 PM IST
വൈദ്യുതി ബിൽ അടയ്ക്കുന്നതിനെ ചൊല്ലി തർക്കം; അച്ഛനെ കഴുത്തറുത്ത് കൊലപ്പെടുത്തി മകൻ
Murder
  • Share this:
ന്യൂഡൽഹി: വൈദ്യുതി ബിൽ അടയ്ക്കുന്നതിനെ ചൊല്ലി തർക്കത്തിനൊടുവിൽ അച്ഛനെ കഴുത്തറുത്ത് കൊലപ്പെടുത്തി മകൻ. ഡൽഹിയിലെ റാൻഹോള പ്രദേശത്താണ് സംഭവം. വൈദ്യുതി ബിൽ അടയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 52 കാരനായ രമേശ് ചന്ദ് ചൌഹാനെ മകൻ ഉമേഷ് ചൌഹാനാണ് കൊലപ്പെടുത്തിയത്. അച്ഛനും മകനും തമ്മിൽ വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്ന് അയൽക്കാർ പറയുന്നു. സംഭവത്തെതുടർന്ന് ഒളിവിൽ പോയ ഉമേഷിനെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.

അഞ്ചുവർഷം മുമ്പ് ഭാര്യ മരിക്കുന്നതുവരെ പെട്രോൾ പമ്പ് ജീവനക്കാരനായിരുന്നു രമേശ് ചന്ദ്. എന്നാൽ ഭാര്യ മരിച്ചതോടെ ഇയാൾ ജോലിക്ക് പോകുന്നത് നിർത്തി. വാടകവീട്ടിൽ കഴിഞ്ഞുവരികയായിരുന്നു. “ഉമേഷിന്റെ അമ്മയുടെ മരണശേഷം അച്ഛനും മകനും തമ്മിലുള്ള ബന്ധം മോശമായിരുന്നു. അമ്മയുടെ ജീവൻ രക്ഷിക്കാതിരുന്നതിന് ഉമേഷ് പിതാവിനെ കുറ്റപ്പെടുത്താറുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടാകുന്നതും പതിവായിരുന്നു.

അച്ഛൻ തന്നെയും ഭാര്യയെയും അധിക്ഷേപിക്കാറുണ്ടെന്ന് ഉമേഷ് പറഞ്ഞതായി അയൽക്കാർ പറഞ്ഞു. അച്ഛനും മകനും തമ്മിലുള്ള ബന്ധം കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകവെയാണ് കഴിഞ്ഞ ദിവസം വൈദ്യുതി ബില്ലിനെ ചൊല്ലി ഇരുവരും വീണ്ടും വഴക്കുണ്ടായത്. അതിനിടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഉമേഷ് അച്ഛനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഔട്ടർ ഡിസ്ട്രിക്റ്റ്) എ കോവാൻ പറഞ്ഞു. കൊല്ലപ്പെട്ടയാളും മൂത്തമകൻ ഉമേഷും തമ്മിൽ നിരന്തരം വഴക്കുണ്ടായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
You may also like:സ്വന്തം വീടാക്രമണം: കോണ്‍ഗ്രസ് നേതാവ് ലീനയെ പ്രതിയാക്കിയേക്കും [NEWS]അശ്ലീല വേഷം ധരിച്ച് വ്യായാമം ചെയ്യാനെത്തിയെന്ന് ആരോപണം; നടിക്കും സുഹൃത്തുക്കൾക്കും നേരെ നാട്ടുകാരുടെ കൈയ്യേറ്റ ശ്രമം [NEWS] ഗർഭിണിയായ ഭാര്യയെ കൊന്ന് ഗംഗ കനാലിൽ തള്ളി; ഉത്തർപ്രദേശിൽ യുവാവ് അറസ്റ്റിൽ [NEWS]
ഉത്തർപ്രദേശിലേക്ക് രക്ഷപ്പെടാനുള്ള ഉമേഷിന്റെ ശ്രമം പോലീസ് പരാജയപ്പെടുത്തി വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തു. കുറ്റം ചെയ്തതായി പ്രതി സമ്മതിച്ചെന്ന് ഡിസിപി പറഞ്ഞു.
Published by: Anuraj GR
First published: September 5, 2020, 9:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories