• HOME
  • »
  • NEWS
  • »
  • crime
  • »
  • സ്വത്ത് തർക്കത്തെതുടർന്ന് അമ്മയെ കഴുത്തറുത്തുകൊന്നു; ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനിടെ മകൻ പിടിയില്‍

സ്വത്ത് തർക്കത്തെതുടർന്ന് അമ്മയെ കഴുത്തറുത്തുകൊന്നു; ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനിടെ മകൻ പിടിയില്‍

സ്വത്തു വിഷയത്തിൽ വിഷമമുണ്ടായിരുന്നെന്നും തുടർന്ന് കൊലപ്പെടുത്തുകയായിരുന്നെന്ന് കുറിപ്പിൽ പറയുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    മുംബൈ: സ്വത്ത് തർ‌ക്കത്തെതുടർന്ന് മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി. മുംബൈയിലെ മുളുൻഡിൽ വർധ്മാൻ നഗറിലെ ഒരു ഹൗസിങ് സൊസൈറ്റിയിൽ ശനിയാഴ്ചയാണ് സംഭവം. അമ്മ ഛായ പൻചലിനെ(46) 21 വയസുകാരനായ ജയേഷ് പൻചൽ ആണ് കൊലപ്പെടുത്തിയത്.

    കൃത്യ നടത്തിയ ശേഷം മുളുൻഡ് റെയിൽവേ സ്റ്റേഷനിൽ ലോക്കൽ ട്രെയിനിന് മുൻ‌പിൽ‌ച്ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കവേയാണ് പിടിയിലായത്. അതേസമയം ഛായ പൻചലിന്‍റെകൊലപാതകം പുറത്തറിയുന്നത് വീടിന് പുറത്ത് രക്തക്കറ കണ്ട് സമീപവാസികൾ പൊലീസിനെ അറിച്ചതിനെ തുടർന്നാണ്.

    സ്ഥലത്തെത്തിയ പൊലീസ് വീട് തുറന്ന് അകത്തുകയറിയപ്പോൾ‌ ഛായ പൻചലിനെ രക്തത്തിൽ കുളിച്ച് കിടക്കുന്ന രീതിയിലായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു കത്തും കണ്ടെത്തിയിരുന്നു. സ്വത്തു വിഷയത്തിൽ വിഷമമുണ്ടായിരുന്നെന്നും തുടർന്ന് കൊലപ്പെടുത്തുകയായിരുന്നെന്ന് കുറിപ്പിൽ പറയുന്നു. പ്രതിയ്ക്കെതിരെ ഐപിസി 320-ാം വകുപ്പ് പ്രകാരം കെസെടുത്തെന്ന് പൊലീസ് അറിയിച്ചു.

    Also Read-പൊലീസിൽ നിന്നും രക്ഷപെടാൻ ‘വന്ദേമാതരം’ ഉറക്കെ വിളിച്ച് നാലാം നിലയിൽ നിന്നും ചാടി; മോഷ്ടാവ് മരിച്ചു

    വീട്ടമ്മയെ തള്ളിവീഴ്ത്തി മാല പൊട്ടിച്ചോടി; റിപ്പർ സുരേന്ദ്രനെ രക്ഷപ്പെടുന്നതിനിടെ നാട്ടുകാർ പിടികൂടി

    പാലക്കാട്: വീട്ടമ്മയെ ആക്രമിച്ച് മാല പൊട്ടിച്ചോടിയ കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ സുരേന്ദ്രൻ പിടിയിൽ‌. ആലത്തൂരിൽ എരിമയൂരിൽ‌ വീട്ടമ്മയുടെ മാലപൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.

    എരിമയൂർ ഗവ. എച്ച്എസ് എസിനുസമീപം സര്‍വീസ് പാതയോരത്ത് താമസിക്കുന്ന വടക്കുമ്പുറം യാക്കര വീട്ടിൽ മോഹനന്‍റെ ഭാര്യ നിർമലയുടെ (60) രണ്ടര പവൻ മാലയാണ് പൊട്ടിച്ചോടിയത്. വീട്ടമ്മയെ തള്ളിവീഴ്ത്തി മാല കവരുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും അയൽവാസികളും ചേർന്ന് മോഷ്ടാവിനെ പിടികൂടുകയായിരുന്നു.

    പിടിവലിക്കിടെ നിർമലയ്ക്ക് പരിക്കേറ്റിരുന്നു. ആലത്തൂർ പൊലീസും ഡോഗ് സ്ക്വാഡും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. ആക്രമിച്ച് തലയ്ക്കടിച്ച് മോഷണം നടത്തുന്നതിനാലാണ് പ്രതിയ്ക്ക് റിപ്പർ സുരേന്ദ്രനെന്ന് പേര് വീണത്. അന്തിക്കാട്, കാട്ടൂർ, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയാണ്.
    Published by:Jayesh Krishnan
    First published: