• HOME
  • »
  • NEWS
  • »
  • crime
  • »
  • മദ്യപിക്കാൻ പണം നൽകിയില്ല; ഭാര്യയുടെ തല ചുറ്റികകൊണ്ട് അടിച്ച്, കഴുത്തറുത്ത് കൊന്ന് ഭർത്താവ്

മദ്യപിക്കാൻ പണം നൽകിയില്ല; ഭാര്യയുടെ തല ചുറ്റികകൊണ്ട് അടിച്ച്, കഴുത്തറുത്ത് കൊന്ന് ഭർത്താവ്

ഭർത്താവിന്റെ മദ്യപാനത്തെ തുടർന്ന് വീട്ടിൽ നിരന്തരം കലഹങ്ങൾ നടന്നിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    മുംബൈ: മദ്യപിക്കാൻ പണം നൽകാത്തതിന്റെ ദേഷ്യത്തിൽ ഭാര്യയെ കൊന്ന് ഭർത്താവ്. മുംബൈയിലെ ശിർദി നഗറിലാണ് സംഭവം. മദ്യ ലഹരിയിലാണ് ഇയാൾ ഭാര്യയെ കഴുത്തറുത്ത് കൊന്നത്.

    സംഭവത്തിൽ രൂപേഷ് ശ്യാംറാവു മോറേ(35) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ വനിത (30) ആണ് കൊല്ലപ്പെട്ടത്. ഓട്ടോ ഡ്രൈവറാണ് രൂപേഷ്. എട്ട് വർഷം മുമ്പാണ് രൂപേഷും വനിതയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.

    രൂപേഷിന്റെ മദ്യപാനത്തെ തുടർന്ന് വീട്ടിൽ നിരന്തരം കലഹങ്ങൾ പതിവായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. ബുധനാഴ്ച്ചയാണ് വനിത കൊല്ലപ്പെട്ടത്.

    മദ്യപിച്ച് വീട്ടിലെത്തിയ രൂപേഷ് വീണ്ടും മദ്യപിക്കാനായി ഭാര്യയോട് പണം ആവശ്യപ്പെട്ടു. എന്നാൽ വീണ്ടും മദ്യപിക്കാൻ പണം നൽകില്ലെന്ന് വനിത വ്യക്തമാക്കിയതോടെ ഇരുവരും തമ്മിൽ വഴക്കായി.

    തുടർന്ന് ദേഷ്യം മൂത്ത രൂപേഷ് ഭാര്യയുടെ കഴുത്ത് കത്തി കൊണ്ട് മുറിക്കുകയായിരുന്നു. എന്നിട്ടും ദേഷ്യം മാറാതെ ചുറ്റികയെടുത്ത് തലക്കടിച്ചെന്നും പൊലീസ് പറയുന്നു. ഇതിന് ശേഷം ഇയാൾ സ്വന്തം ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു. വീട്ടിൽ നിന്നും രക്ഷപ്പെടുന്നതിന് മുമ്പ് അയൽവാസിയെ വിളിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കാര്യവും രൂപേഷ് പറഞ്ഞു.

    You may also like:ബലാത്സംഗക്കേസില്‍ ശിക്ഷ അനുഭവിച്ചിറങ്ങിയ ജുവനൈൽ പ്രതിക്ക് സ്വന്തം ഗുണ്ടാസംഘം; കൊലപാതക കേസിൽ വീണ്ടും അറസ്റ്റ്

    അയൽവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. വിവരം അറിഞ്ഞെത്തിയ പൊലീസ് വീട്ടിൽ ചോരവാർന്ന് മരിച്ചു കിടക്കുന്ന വനിതയെയാണ് കണ്ടത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.

    രൂപേഷിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഓട്ടോറിക്ഷ വീട്ടിൽ നിന്നും ഏതാനും കിലോമീറ്ററുകൾക്കകലെയാണ് പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

    മറ്റൊരു സംഭവത്തിൽ,  ചായയെ ചൊല്ലിയുണ്ടായ വാക്കു തർക്കത്തെ തുടർന്ന് സഹപ്രവർത്തകന്റെ വിരലുകൾ മുറിച്ച തൊഴിലാളിക്ക് മൂന്നു മാസം തടവ്. ദുബായിലാണ് സംഭവം. ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അറിയാതെ വായിൽ നിന്ന് ചായ സഹപ്രവർത്തകന്റെ മുഖത്തേക്ക് തെറിക്കുകയായിരുന്നു. ഇതായിരുന്നു സംഭവത്തിന്റെ തുടക്കം. റസ്റ്റോറന്റിന്റെ അകത്ത് വച്ചായിരുന്നു സംഭവം. വായിൽ നിന്ന് ചായ തെറിച്ച ദേഷ്യത്തിൽ അഫ്ഘാൻ സ്വദേശിയായ സഹപ്രവർത്തകൻ ഇയാളുടെ രണ്ടു വിരലുകൾ കത്തി ഉപയോഗിച്ച് അരിയുകയായിരുന്നു. അതേസമയം, മൂന്നു മാസത്തെ തടവ് കഴിഞ്ഞാൽ ഇയാളെ നാടു കടത്താനും നിർദ്ദേശമുണ്ട്.

    അഫ്ഘാനിസ്ഥാൻ സ്വദേശിയായ പ്രതി ഇരയെ ശാരീരികമായി ആക്രമിച്ചതായും അഞ്ചു ശതമാനത്തോളം വൈകല്യം ഉണ്ടാക്കിയതായും ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. പാകിസ്ഥാൻ സ്വദേശിക്കാണ് ഇയാളുടെ ആക്രമണത്തിൽ വിരൽ നഷ്ടമായത്.

    ദുബായിലെ അൽ ഗാർഹൂദ് മേഖലയിലെ റസ്റ്റോറന്റിൽ ആയിരുന്നു പാകിസ്ഥാനി സ്വദേശിയായ ഇര ജോലി ചെയ്തു വന്നിരുന്നത്. ഇവിടെ വച്ചാണ് സഹപ്രവർത്തകനും അഫ്ഘാൻ സ്വദേശിയുമായ 26കാരനുമായി തർക്കം ഉടലെടുത്തതെന്ന് ദുബായ് കോടതിയുടെ ഫസ്റ്റ് ഇൻസ്റ്റൻസ് പറയുന്നു.
    Published by:Naseeba TC
    First published: