• HOME
  • »
  • NEWS
  • »
  • crime
  • »
  • കാക്കി പാന്റും കറുത്ത ഷൂസും: 'പോലീസായി' യുവാവ് മാസ്‌കിനും ഹെൽമെറ്റിനും പിഴ ഈടാക്കി

കാക്കി പാന്റും കറുത്ത ഷൂസും: 'പോലീസായി' യുവാവ് മാസ്‌കിനും ഹെൽമെറ്റിനും പിഴ ഈടാക്കി

വാഹനയാത്രക്കാരെയും കാൽനടയാത്രക്കാരെയുമാണ് ഇയാൾ തട്ടിപ്പിനിരയാക്കിയത്.

  • Last Updated :
  • Share this:
    പത്തനംതിട്ട: തിരുവല്ലയില്‍ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. ചെങ്ങന്നൂർ സ്വദേശി അനീഷ് പിബിയാണ് അറസ്റ്റിലായത്. വാഹനയാത്രക്കാരെയും കാൽനടയാത്രക്കാരെയുമാണ് ഇയാൾ തട്ടിപ്പിനിരയാക്കിയത്.

    കാക്കി പാന്‍റും കറുത്ത ഷൂസും ധരിച്ച് പോലീസ് സ്റ്റേഷന് സമീപം തമ്പടിച്ചായിരുന്നു തട്ടിപ്പ്. മാസ്ക് ധരിക്കാത്തവരെയും വാഹനയാത്രക്കാരെയും മദ്യപിച്ചെത്തുന്നവരെയും പിന്തുടർന്ന് എത്തി പണവും ആഭരണങ്ങളും വസ്തുക്കളും വാങ്ങുന്നതായിരുന്നു ഇയാളുടെ രീതി.

    തട്ടിപ്പിനിരയായ മൂന്നു പേർ പരതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. മഫ്തിയിലെത്തിയ സംഘം ചൊവ്വാഴ്ച പ്രതിയെ പിടികൂടുകയായിരുന്നു.

    Also Read-കണ്ണൂരിൽ 11 പെൺകുട്ടികളെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ഒന്‍പതാം ക്ലാസുകാരൻ‌ അറസ്റ്റിൽ

    വീട്ടിലെത്താൻ 200 രൂപ നൽകി; പിന്നാലെ സഹായിച്ച ആളുടെ മൊബൈലും മോഷ്ടിച്ച് കടന്നു; യുവാവ് പിടിയിൽ

    കൊല്ലം: കൈയിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടെന്നും വീട്ടിലെത്താന്‍ മാര്‍ഗമില്ലെന്നും അറിയിച്ച യുവാവ്, യാത്രക്കാരനില്‍നിന്ന് പണം ലഭിച്ചതിന് പിന്നാലെ മൊബൈല്‍ഫോണും തട്ടിയെടുത്ത് കടന്നു. പത്തനാപുരം ഏനാദിമംഗലം കുറുമ്പകര ബിനുഭവനില്‍ ബിനു(20)വാണ് യാത്രക്കാരനെ തെറ്റിദ്ധരിപ്പിച്ച് പണം വാങ്ങിയശേഷം മൊബൈല്‍ഫോണും കവര്‍ന്നത്. ഇയാളെ പിന്നീട് പത്തനാപുരം പൊലീസ് പിടികൂടി.

    പത്തനാപുരം മഞ്ചള്ളൂര്‍ ജംഗ്ഷനില്‍വെച്ച് പുനലൂര്‍ സ്വദേശി അയ്യപ്പന്റെ മൊബൈല്‍ ഫോണാണ് ബിനു മോഷ്ടിച്ചത്. ബസ് കാത്തുനിന്ന അയ്യപ്പന്റെ സമീപം പണം നഷ്ടപ്പെട്ട കാര്യംപറഞ്ഞ് ബിനു അടുത്തൂകൂടുകയായിരുന്നു. യുവാവിന്റെ ദൈന്യതകണ്ടു മനസ്സലിഞ്ഞ അയ്യപ്പന്‍ 200 രൂപ നല്‍കി. വീട്ടിലേക്ക് വിളിക്കാന്‍ ഫോണ്‍ വാങ്ങിയ ബിനു സംസാരിക്കുന്നെന്ന വ്യാജേന ഫോണുമായി ഓടിപ്പോകുകയായിരുന്നു. ഉടന്‍ പത്തനാപുരം പോലീസില്‍ അയ്യപ്പന്‍ വിവരമറിയിച്ചതോടെ പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് ബിനു പിടിയിലായത്.

    Also Read-പീഡനകേസിൽ ഒളിവിലായിരുന്ന കോണ്‍ഗ്രസ് നേതാവായ കണ്ണൂർ നഗരസഭാ കൗൺസിലർ അറസ്റ്റിൽ

    യുവാവ് ധരിച്ചിരുന്ന വസ്ത്രങ്ങളുടെ നിറവും ആളുടെ രൂപവും അയ്യപ്പന്‍ പൊലീസിനെ അറിയിച്ചിരുന്നു. സംഭവംനടന്ന് അധികം വൈകാതെ പത്തനാപുരം ടൗണില്‍ ബൈക്കിനു പിന്നിലിരുന്ന് യാത്രചെയ്യുകയായിരുന്ന ബിനുവിനെ പൊലീസ് പിടികൂടുകയായിരുന്നു. എസ് എച്ച് ഒ ജയകൃഷ്ണന്‍, എസ് ഐ ജെ പി അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്.

    ഇയാള്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പത്തനാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
    Published by:Jayesh Krishnan
    First published: