• HOME
  • »
  • NEWS
  • »
  • crime
  • »
  • ഇടുക്കിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യാപിതാവിനെ യുവാവ് കുത്തിക്കൊന്നു

ഇടുക്കിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യാപിതാവിനെ യുവാവ് കുത്തിക്കൊന്നു

രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് കഞ്ഞിക്കുഴി പോലീസ് പിടികൂടിയത്

  • Share this:

    ഇടുക്കി: കുടുംബ വഴക്കിനെ തുടർന്ന് ഇടുക്കി കഞ്ഞിക്കുഴിയിൽ ഭാര്യ പിതാവിനെ മരുമകൻ കുത്തിക്കൊലപ്പെടുത്തി. വെണ്മണി തെക്കൻതോണി സ്വദേശി തോട്ടത്തിൽ ശ്രീധരനെയാണ് (65) മരുമകൻ കുഞ്ഞുകുട്ടൻ എന്നു വിളിക്കുന്ന അലക്സ്‌ (35 ) കുത്തി കൊലപ്പെടുത്തിയത്.

    വൈകിട്ട് അഞ്ചര മണിയോടെയാണ് സംഭവം. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ തെക്കൻതോണി സ്വദേശി തോട്ടത്തിൽ ശ്രീധരനെയാണ് (65) മകളുടെ ഭർത്താവ് കുഞ്ഞുകുട്ടൻ എന്ന് വിളിക്കുന്ന അലക്സ് (35) കുത്തിക്കൊലപ്പെടുത്തിയത്.
    Also Read- മലപ്പുറത്ത് ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന യുവതി കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ
    ഉച്ചയ്ക്കുശേഷം ഇയാൾ ഭാര്യ വീട്ടിലേക്ക് വരുമ്പോൾ സമീപത്തെ ബന്ധുവിന്റെ വീട്ടിൽ നിൽക്കുന്നതു കണ്ട ശ്രീധരനോട് അലക്സ് വഴക്കിടുകയും ശ്രീധരനെ കുത്തി വീഴ്ത്തുകയുമായിരുന്നു. നാട്ടുകാർ ചേർന്ന് തൊടുപുഴ ആശൂപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

    Also Read- എറണാകുളത്ത് 75 കാരിയെ കൊന്നത് ബന്ധു; കൊലപാതകം പീഡനശ്രമത്തിനിടെ

    രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ കഞ്ഞിക്കുഴി പോലീസ് വെൺമണിയിൽ നിന്നും പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. മദ്യപിച്ച് സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നതിനാൽ ഏറെ നാളുകളായി അലക്സിന്റെ ഭാര്യ സൗമ്യ പിതാവ് ശ്രീധരന്റെ വീട്ടിൽ വന്ന് താമസിക്കുകയായിരുന്നു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

    Published by:Naseeba TC
    First published: