• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | മദ്യപിക്കുന്നതിനിടെ തർക്കം; അനിയൻ ചേട്ടനെ കുത്തിക്കൊന്നു

Murder | മദ്യപിക്കുന്നതിനിടെ തർക്കം; അനിയൻ ചേട്ടനെ കുത്തിക്കൊന്നു

മദ്യലഹരിയിലായിരുന്ന രാജ വാക്കുതർക്കത്തിനിടെ ജേഷ്ഠനായ രാജുവിനെ കത്തികൊണ്ട് നെഞ്ചിൽ കുത്തുകയായിരുന്നു.

  • Last Updated :
  • Share this:
    തിരുവനന്തപുരം: വീട്ടിലിരുന്ന മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ അനിയൻ ചേട്ടനെ കുത്തി കൊലപ്പെടുത്തി. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. പുല്ലാട്ടുകരി സ്വദേശി രാജുവാണ് (42) മരിച്ചത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

    മദ്യലഹരിയിലായിരുന്ന രാജ വാക്കുതർക്കത്തിനിടെ ജേഷ്ഠനായ രാജുവിനെ കത്തികൊണ്ട് നെഞ്ചിൽ കുത്തുകയായിരുന്നു. നെഞ്ചിൽ ആഴത്തിൽ കുത്തേറ്റ രാജു വീടിന് മുന്നിൽ കുഴഞ്ഞു വീണു. ശബ്ദം കേട്ട നാട്ടുകാർ വിവരമറിയിച്ചത് അനുസരിച്ചെത്തിയ പൊലീസ് രാജുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

    Also Read-Murder | ഭക്ഷണം കഴിച്ചതുമായി ബന്ധപ്പെട്ട് തർക്കം; മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തിക്കൊന്നു

    സഹോദരൻ രാജയെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്ത് സിഐടിയു ചുമട്ട് തൊഴിലാളിയാണ് കൊല്ലപ്പെട്ട രാജു. ഓട്ടോ ഡ്രൈവറാണ് പ്രതി രാജ. ഇരുവരും മദ്യപിച്ച് വഴക്കടിക്കുന്നത് പതിവാണെന്നാണ് നാട്ടുകാർ നൽകുന്ന വിവരം.

    ഇന്നലെ രാത്രി 11 മണിയോടെയാണ് വഴക്ക് തുടങ്ങിയത്. ഇവർ സ്ഥിരമായി വഴക്കടിക്കുന്നതിനാൽ അയൽവാസികൾ ശ്രദ്ധിച്ചില്ല. രാജയുടെ വാഹനത്തിലാണ് രാജുവിനെ ആശുപത്രിയിലെത്തിച്ചത്. മരിച്ചെന്ന് ഉറപ്പായാതോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
    Published by:Jayesh Krishnan
    First published: