• HOME
  • »
  • NEWS
  • »
  • crime
  • »
  • കൊച്ചിയിൽ സംഘർഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവം; 3 പേര്‍ അറസ്റ്റില്‍

കൊച്ചിയിൽ സംഘർഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവം; 3 പേര്‍ അറസ്റ്റില്‍

പുലർച്ചെ രണ്ട് മണിക്ക് എറണാകുളം സൗത്തിന് സമീപം കളത്തിപ്പറമ്പ് റോഡിലായിരുന്നു സംഭവം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

കൊച്ചിയിൽ സംഘർഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശികളായ ഫർഷാദ്, സുധീർ , തോമസ് എന്നിവരാണ് അറസ്റ്റിലായത്.വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് മരിച്ചത്. പുലർച്ചെ രണ്ട് മണിക്ക് എറണാകുളം സൗത്തിന് സമീപം കളത്തിപ്പറമ്പ് റോഡിലായിരുന്നു സംഭവം. ഇവിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് കൊലപാതകം നടന്നത്.


സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ശ്യാമിന്റെ സുഹൃത്ത് അരുൺ ആണ് പരിക്കേറ്റ ഒരാൾ. പരിക്കേറ്റ രണ്ടാമൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം കടന്നുകളഞ്ഞുവെന്നാണ് വിവരം.


വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മകന്‍റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു


മകന്‍റെ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അമ്മ മരിച്ചു. അങ്കമാലി നായത്തോട് പുതുശ്ശേരി വീട്ടില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ മേരി (51) ആണ് മരിച്ചത്. മകന്‍ കിരണിന്റെ കുത്തേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മേരി

ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവമുണ്ടായത്. കിരണിന്‍റെ വീട്ടില്‍ പലപ്പോഴും വഴക്ക് പതിവായിരുന്നു. വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് കിരണ്‍ മേരിയെ കത്തികൊണ്ട് കുത്തിയത്. ആഴത്തിലുള്ള കുത്തേറ്റ് മേരിയുടെ കുടല്‍മാല പുറത്തുവന്നിരുന്നു. അമ്മയെ കുത്തിയ കാര്യം കിരണ്‍ ബന്ധു വീടുകളിലും അയല്‍ വീടുകളിലും അറിയിച്ചുവെങ്കിലും ആരും സഹായത്തിനെത്തിയിരുന്നില്ല. പിന്നീട് കിരണ്‍ തന്നെയാണ് മേരിയെ ആശുപത്രിയിലെത്തിച്ചത്.

 Also Read- കുടുംബ കോടതിയിൽ വച്ച് ഭാര്യയെ ഭർത്താവ് വെട്ടുകത്തികൊണ്ട് കഴുത്തറുത്തു കൊന്നു

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മേരിയുടെ തലയില്‍ രക്തം കട്ടപിടിച്ചു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത  കിരണ്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡിലാണ്. അടിപിടി കേസുകളിലും മാല മോഷണ കേസുകളിലും പ്രതിയായ കിരണ്‍ മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
Published by:Arun krishna
First published: