• HOME
  • »
  • NEWS
  • »
  • crime
  • »
  • കൊച്ചിയിൽ സംഘർഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; രണ്ട് പേർക്ക് പരിക്ക്

കൊച്ചിയിൽ സംഘർഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; രണ്ട് പേർക്ക് പരിക്ക്

പരിക്കേറ്റവരിൽ ഒരാൾ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം കടന്നുകളഞ്ഞുവെന്നാണ് വിവരം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു. പുലർച്ചെ രണ്ട് മണിക്ക് എറണാകുളം സൗത്തിന് സമീപം കളത്തിപ്പറമ്പ് റോഡിലാണ് സംഭവം. ഇവിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് കൊലപാതകം എന്നാണ് ആദ്യ റിപ്പോർട്ടുകൾ. വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് മരിച്ചത്.

    സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ശ്യാമിന്റെ സുഹൃത്ത് അരുൺ ആണ് പരിക്കേറ്റ ഒരാൾ. പരിക്കേറ്റ രണ്ടാമൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം കടന്നുകളഞ്ഞുവെന്നാണ് വിവരം. കുത്തിയയാളെ തിരിച്ചറിഞ്ഞിട്ടില്ല.

    മർദിച്ചവശനാക്കി റോഡരികിൽ തള്ളിയ യുവാവ് മരിച്ചു; പ്രതി പിടിയിൽ

    കുറ്റ്യാടിക്ക് സമീപം കൈവേലിയില്‍ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വളയം ചുഴലി നീലാണ്ടുമ്മലിലെ വാതുക്കല്‍ പറമ്പത്ത് വിഷ്ണു (30) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.
    Also Read- കൊലക്കേസ് പ്രതി കാർതട്ടിയെടുത്ത് ഓടിച്ചു കയറ്റിയത് ട്രാൻസ്ഫോർമറിലേക്ക്; യുവതിയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    ഓഗസ്റ്റ് 10ന് പുലര്‍ച്ചെ കൈവേലി ചീക്കോന്നില്‍ യു പി സ്‌കൂള്‍ പരിസരത്ത് റോഡില്‍ നിന്ന് മാറി വിഷ്ണുവിനെ ചോരയില്‍ കുളിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്ത് സ്‌കൂട്ടര്‍ മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. തുടർന്ന് പൊലീസെത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.

    അന്വേഷണത്തിൽ യുവാവിനെ മര്‍ദിച്ചവശനാക്കി റോഡരികില്‍ തള്ളുകയായിരുന്നുവെന്ന് കണ്ടെത്തി. വിഷ്ണുവിനെ മർദിച്ച ചീക്കോന്ന് ചമ്പി ലോറ നീളംപറമ്പത്ത് അഖിലിനെ (23) വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
    Published by:Naseeba TC
    First published: