• HOME
  • »
  • NEWS
  • »
  • crime
  • »
  • കൊച്ചിയിലെ കുത്തിക്കൊല; കൊലപാതകത്തിലേക്ക് നയിച്ചത് ട്രാൻസ്ജെൻഡേഴ്സിനെ സമീപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം

കൊച്ചിയിലെ കുത്തിക്കൊല; കൊലപാതകത്തിലേക്ക് നയിച്ചത് ട്രാൻസ്ജെൻഡേഴ്സിനെ സമീപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം

തര്‍ക്കത്തിനിടെ മൂന്നംഗ സംഘത്തിലെ ഫര്‍ഷാദ് കത്തി ഉപയോഗിച്ച് ശ്യാമിനേയും ഒപ്പമുണ്ടായിരുന്ന അരുണിനേയും കുത്തുകയായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കൊച്ചിയിൽ സംഘർഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ വിശദീകരണവുമായി പോലീസ്. വരാപ്പുഴ സ്വദേശി ശ്യാമിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് 3 പേരെ പോലീസ് പിടികൂടിയിരുന്നു. എറണാകുളം സ്വദേശികളായ ഫർഷാദ്, സുധീർ , തോമസ് എന്നിവരാണ് അറസ്റ്റിലായത്. പുലർച്ചെ രണ്ട് മണിക്ക് എറണാകുളം സൗത്തിന് സമീപം കളത്തിപ്പറമ്പ് റോഡില്‍ നടന്ന സംഘര്‍ഷത്തിനിടെയാണ് ശ്യാം കൊല്ലപ്പെടുന്നത്. സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരു ട്രാൻസ്ജെൻഡറിനെ 3 സംഘങ്ങള്‍ സമീപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.

    സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: സ്ഥലത്ത് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ഉണ്ടായിരുന്നു. ഇവരുടെ അടുത്തേക്ക് മൂന്ന് സംഘങ്ങള്‍ എത്തി. ഇതില്‍ രണ്ട് സംഘങ്ങള്‍ ഇരുചക്രവാഹനത്തിലായിരുന്നു. മൂന്നാമത്തെ സംഘമാണ് കാറിലെത്തിയത്. ഇവരെ കളിയാക്കി ശ്യാം പാട്ട് പാടുകയും ഇതേത്തുടര്‍ന്ന് വാക്കേറ്റവും തര്‍ക്കവുമുണ്ടായതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തര്‍ക്കത്തിനിടെ മൂന്നംഗ സംഘത്തിലെ ഫര്‍ഷാദ് കത്തി ഉപയോഗിച്ച് ശ്യാമിനേയും ഒപ്പമുണ്ടായിരുന്ന അരുണിനേയും കുത്തുകയായിരുന്നു.

     Also Read- കൊച്ചിയിൽ സംഘർഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവം; 3 പേര്‍ അറസ്റ്റില്‍

    പരിക്കേറ്റ ശ്യാം ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുഴഞ്ഞ് വീഴുകയും ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ മരിക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെടെ എട്ട് പേര്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഒരു പ്രതിക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് വിവരം.ഫർഷാദ് കയ്യിൽ കത്തി കരുതി വെച്ചിരുന്നതായി പോലീസ് പറഞ്ഞു

     Also Read- കുടുംബ കോടതിയിൽ വച്ച് ഭാര്യയെ ഭർത്താവ് വെട്ടുകത്തികൊണ്ട് കഴുത്തറുത്തു കൊന്നു

    പ്രതികളെത്തിയ വാഗണ്‍ ആര്‍ കാറിന്റെ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ചത് അന്വേഷണത്തില്‍ നിര്‍ണായകമായി.പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടൊ എന്ന് പരിശോധിക്കുമെന്നും കൊച്ചി ഡിസിപി എസ്.ശശിധരൻ പറഞ്ഞു.
    Published by:Arun krishna
    First published: