HOME » NEWS » Crime » MAN STABBED TO DEATH IN KOLLAM FOLLOWING A QUARREL

ബൈക്കിൽ വന്ന യുവാവിനെ തടഞ്ഞുനിർത്തി കുത്തിക്കൊലപ്പെടുത്തി; കൊല്ലത്ത് അച്ഛനും മകനും അറസ്റ്റിൽ

ഓട്ടോ തൊഴിലാളിയാണ് കൊല്ലപ്പെട്ട വിഷ്ണു

News18 Malayalam | news18-malayalam
Updated: June 14, 2021, 7:43 AM IST
ബൈക്കിൽ വന്ന യുവാവിനെ തടഞ്ഞുനിർത്തി കുത്തിക്കൊലപ്പെടുത്തി; കൊല്ലത്ത് അച്ഛനും മകനും അറസ്റ്റിൽ
കൊല്ലപ്പെട്ട വിഷ്ണു
  • Share this:
കൊല്ലം: വാക്ക് തർക്കത്തിന് പിന്നാലെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കൊല്ലം ശക്തികുളങ്ങര മരുത്തടി ഓംചേരി കിഴക്കതിൽ വിഷ്ണു (കുക്കു–29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തമിഴ്നാട് മധുര സ്വദേശി പ്രകാശ് (42) മകൻ രാജപാണ്ഡ്യൻ (19) എന്നിവർ അറസ്റ്റിലായിട്ടുണ്ട്. കാവനാട് മാർക്കറ്റിൽ ഇറച്ചി വ്യാപാരം നടത്തുന്നവരാണ് പ്രതികൾ.

കഴിഞ്ഞ ദിവസം ഉച്ചയോടെ കാവനാട് ജവാൻ മുക്കിലായിരുന്നു സംഭവം. പൊലീസ് പറയുന്നതനുസരിച്ച് കഴിഞ്ഞ ദിവസം രാവിലെ പ്രകാശനും വിഷ്ണുവും തമ്മിൽ ചെറിയ വാക്കേറ്റമുണ്ടായിരുന്നു. ബൈക്കിൽ വരുമ്പോൾ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ വിഷ്ണുവിന്‍റെ ബൈക്ക് എതിർദിശയിൽ വന്ന പ്രകാശിന്‍റെ ബൈക്കിൽ തട്ടി എന്ന് പറഞ്ഞായിരുന്നു വാക്കേറ്റം. ഇതിനിടെ പ്രകോപിതനായ പ്രകാശ് സമീപത്തെ കടയിൽ നിന്നും സോഡാക്കുപ്പിയെടുത്ത് പൊട്ടിച്ച് വിഷ്ണുവിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സമയോചിത ഇടപെടലിൽ ഇരുവരും പിരിഞ്ഞു പോവുകയായിരുന്നു.

Also Read-കണ്ണൂരില്‍ ഒരു വയസുള്ള കുഞ്ഞിന് ക്രൂരമര്‍ദനം; രണ്ടാനച്ഛനും അമ്മയും കസ്റ്റഡിയില്‍

പിന്നാലെ വീട്ടിലെത്തി കത്തിയുമെടുത്ത് മകനെയും കൂട്ടി പ്രകാശ് വിഷ്ണുവിനെ തിരക്കിയിറങ്ങി. ജവാൻമുക്കിന് സമീപം വച്ച് ഇയാളെ കണ്ടതോടെ ബൈക്ക് തടഞ്ഞു നിർത്തി കുത്തി വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ വിഷ്ണുവിനെ പൊലീസെത്തി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

സംഭവശേഷം ഒളിവിൽ പോയ പ്രതികളെ മണിക്കൂറുകൾക്കകം തന്നെ പൊലീസ് പിടികൂടുകയായിരുന്നു. എസിപി ടി.ബി. വിജയന്റെ നേതൃത്വത്തിൽ കാവനാട് കുരീപ്പുഴ കടവിൽ നിന്നാണ് ഇരുവരെയും കസ്റ്റിയിലെടുത്തത്. കഴിഞ്ഞ ഇരുപത് വർഷമായി കൊല്ലത്ത് വാടകയ്ക്ക് കഴിയുകയാണ് പ്രതിയായ പ്രകാശും കുടുംബവും.



നഗരത്തിലെ ഓട്ടോ തൊഴിലാളിയാണ് കൊല്ലപ്പെട്ട വിഷ്ണു. ഭാര്യ: അശ്വതി. മകൻ: ആദിത്യൻ. വിഷ്ണുവിന്‍റെ സംസ്കാരം ഇന്ന് നടക്കും.
Published by: Asha Sulfiker
First published: June 14, 2021, 7:43 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories