• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഓമല്ലൂരിൽ രണ്ടുപേർ ചേർന്ന് യുവാവിനെ കുത്തിക്കൊന്നു


Updated: July 31, 2018, 5:15 PM IST
ഓമല്ലൂരിൽ രണ്ടുപേർ ചേർന്ന് യുവാവിനെ കുത്തിക്കൊന്നു
Image for representational purpose. (Network18 Creatives)

Updated: July 31, 2018, 5:15 PM IST
പത്തനംതിട്ട: ഓമല്ലുരിൽ രണ്ടുപേർ ചേർന്ന് യുവാവിനെ കുത്തിക്കൊന്നു. ഐമാലി ലക്ഷം വീട് കോളനിയിൽ കോയിപ്പുറത്ത് വീട്ടിൽ മഹേഷ് ആണ് കുത്തേറ്റ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12. 40 ഓടെ ഓമല്ലൂർ ഊപ്പമൺ ജംഷനിൽ വച്ച് ബൈക്കിലെത്തിയ രണ്ടു പേരുമായി വാക്ക് തർക്കവും സംഘട്ടനവും ഉണ്ടായതായി പ്രദേശവാസികൾ അറിയിച്ചു. സംഘട്ടനത്തിനിടെ കുത്തേറ്റ മഹേഷ് റോഡിൽ വീണതിനെ തുടർത്ത് അക്രമി സംഘം സ്ഥലം വിട്ടു. രക്തം പുരണ്ട വിറക് കൊള്ളി സ്ഥലത്തു നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ചാവാം കുത്തിയതെന്നാണ് കരുതുന്നത്. നാട്ടുകാർ ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പത്തനംതിട്ട സ്റ്റേഡിയത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ച മഹേഷ്. സംഭവവുമായി ബന്ധപ്പെട് ഒരാൾ പൊലീസ് കസ്റ്റഡിയിലായതായി സൂചനയുണ്ട്. ബാബു, സാംകുട്ടി എന്നിവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഇവർ തമ്മിൽ നിലനിന്നിരുന്ന മുൻ വൈരാഗ്യമാണ് സംഘട്ടനത്തിലും പിന്നീട് കൊലപാതകത്തിലും കലാശിച്ചതെന്ന് കരുതുന്നു.
First published: July 31, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍