• HOME
  • »
  • NEWS
  • »
  • crime
  • »
  • അത്താഴത്തിന് ബിരിയാണി ഉണ്ടാക്കിയില്ല; ഭര്‍ത്താവ് ഭാര്യയെ കുത്തി വീഴ്ത്തി

അത്താഴത്തിന് ബിരിയാണി ഉണ്ടാക്കിയില്ല; ഭര്‍ത്താവ് ഭാര്യയെ കുത്തി വീഴ്ത്തി

അമിതമായി മദ്യപിച്ചെത്തിയ ഭര്‍ത്താവ് അത്താഴത്തിന് ബിരിയാണി തയാറാക്കിയില്ലെന്ന് പറഞ്ഞ് ഭാര്യയെ ആക്രമിക്കുകയായിരുന്നു

  • Last Updated :
  • Share this:
    മുംബൈ: അത്താഴത്തിന് ബിരിയാണി ഉണ്ടാക്കാത്തതില്‍ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയെ കുത്തി വീഴ്ത്തി. മഹാരാഷ്ട്രയിലെ ലത്തൂരിലാണ് സംഭവം. അമിതമായി മദ്യപിച്ചെത്തിയ വിക്രം വിനായക് അത്താഴത്തിന് ബിരിയാണി തയാറാക്കിയില്ലെന്ന് പറഞ്ഞ് ഭാര്യയെ മര്‍ദിക്കുകയായിരുന്നു.

    കുടുംബാംഗങ്ങള്‍ എതിര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും അവരെ തള്ളി മാറ്റി കൈയില്‍ കിട്ടിയ കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തുകയായിരുന്നു. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു.

    Also Read-'കഴുത്ത് ഞെരിച്ചു; മരണം ഉറപ്പാക്കാന്‍ വിളക്ക് കൊണ്ട് തലക്കടിച്ചു'; നവവധുവിന്റെ കൊലപാതകം ആസൂത്രിതം

    മലയാളിയായ ഭാര്യയെ കൊലപ്പെടുത്തി ഇതര സംസ്ഥാന തൊഴിലാളി ആത്മഹത്യ ചെയ്തു

    കൊച്ചി: എറണാകുളം പിണർമുണ്ടയിൽ മലയാളിയായ ഭാര്യയെ കൊന്ന് ഇതര സംസ്ഥാന തൊഴിലാളി (migrant worker) ആത്മഹത്യ ചെയ്തു. കുന്നത്തുനാട് പള്ളിക്കര സ്വദേശി ലിജ (41) ആണു കൊല്ലപ്പെട്ടത്. കഴുത്തുമുറിച്ച് കൊലപ്പെടുത്തുകയായിരുന്നു.

    ഭർത്താവ് ഷുക്രു കൊലപാതകത്തിന് ശേഷം തൂങ്ങി മരിച്ചു. ഷുക്രു ഓഡീഷ സ്വദേശിയാണ്. ലിജ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപതിയിൽ വച്ച് പുലർച്ചെ ആണ് മരിച്ചത്.

    വർഷങ്ങളായി ഇവര്‍ വിവാഹിതരായിട്ട്. ഇവര്‍ക്ക് പന്ത്രണ്ടും പത്തും ഏഴും വയസുള്ള മൂന്ന് കുട്ടികളുണ്ട്. കുറച്ച് മാസമായി ഭർത്താവുമായി പിണങ്ങി കഴിയുകയാണ് ലിജ.
    Published by:Jayesh Krishnan
    First published: