ടിക്ക് ടോക്കിനെ ചൊല്ലി തർക്കം: ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

ടിക്ക് ടോക്ക് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയയിൽ നന്ദിനി തുടർച്ചയായി വീഡിയോ അപ്ലോഡ് ചെയ്യുന്നതിൽ പ്രകോപിതനായാണ് കൊല നടത്തിയതെന്ന് പ്രതി സമ്മതിച്ചു...

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • News18
 • Last Updated :
 • Share this:
  കോയമ്പത്തൂർ: ടിക്ക് ടോക്കിൽ വീഡിയോ ഇടുന്നതിനെ ചൊല്ലി ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിച്ചു. കോയമ്പത്തൂരിന് സമീപം കൺസ്ട്രക്ഷൻ തൊഴിലാളി, ഭാര്യയെ കുത്തിക്കൊന്നു. മധുക്കരൈ അറിവൊഴി നഗർ താമസക്കാരനായ കനകരാജാണ് ഭാര്യ നന്ദിനിയെ(28) കുത്തിക്കൊലപ്പെടുത്തിയത്.

  ഒരു സ്വകാര്യ എഞ്ചിനിയറിങ് കോളേജിലെ ഓഫീസ് അസിസ്റ്റന്‍റായിരുന്നു നന്ദിനി. രണ്ടുവർഷം മുമ്പ് ഭർത്താവുമായി വഴക്കുണ്ടാക്കി വീടുവിട്ടിറങ്ങിയ നന്ദിനി മകനോടും മകളോടുമൊപ്പം വേറെ താമസിച്ചുവരികയായിരുന്നു.

  പീഡനം സഹിക്കാനാകാതെ നേവി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി; ഭാര്യ അറസ്റ്റിൽ

  എന്നാൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച കനകരാജ് ഭാര്യയെ വിളിച്ചു. പക്ഷേ ഏറെനേരവും ഫോൺ എൻഗേഡ്ജ് ആയിരുന്നു. ഇതിനുശേഷം നന്ദിനിയുടെ താമസസ്ഥലത്ത് മദ്യപിച്ച് എത്തിയ കനകരാജ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

  നന്ദിനി താമസിച്ചിരുന്ന കോളേജ് ഹോസ്റ്റലിൽവെച്ചായിരുന്നു സംഭവം. കോളേജ് ജീവനക്കാർ ഉടൻതന്നെ അവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കനകരാജിനെ പിന്നീട് പൊലീസ് പിടികൂടി. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ടിക്ക് ടോക്ക് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയയിൽ നന്ദിനി തുടർച്ചയായി വീഡിയോ അപ്ലോഡ് ചെയ്യുന്നതിൽ പ്രകോപിതനായാണ് കൊല നടത്തിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു.
  First published:
  )}