• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest| യുവതി പ്രണയം നിരസിച്ചു; കെട്ടിടത്തിന് തീയിട്ട് യുവാവ്; വെന്തു മരിച്ചത് 7 പേർ

Arrest| യുവതി പ്രണയം നിരസിച്ചു; കെട്ടിടത്തിന് തീയിട്ട് യുവാവ്; വെന്തു മരിച്ചത് 7 പേർ

കെട്ടിടത്തിലെ ഏഴ് പേരാണ് തീപിടുത്തത്തിൽ കൊല്ലപ്പെട്ടത്. ഒമ്പത് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

  • Share this:
    ഇൻഡോർ: പ്രണയനൈരാശ്യത്തിന്റെ പേരിൽ യുവാവിന്റെ പരാക്രമത്തിൽ വെന്തു മരിച്ചത് ഏഴ് പേർ. ഇൻഡോറിലാണ് സംഭവം. ശുഭം ദീക്ഷിത് (27) എന്നയാളാണ് കെട്ടിടത്തിന് തീയിട്ടതെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

    തീപിടിച്ച കെട്ടിടത്തിലെ ഫ്ളാറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവാവ്. ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന യുവതിയോട് ഇയാൾക്ക് പ്രണയമുണ്ടായിരുന്നു. പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും യുവതി നിരസിച്ചു. കൂടാതെ അധികം വൈകാതെ മറ്റൊരാളുമായി വിവാഹം നിശ്ചയിക്കുകയും ചെയ്തിരുന്നു.

    ഇതോടെ യുവതിയോട് പക തീർക്കാൻ അവരുടെ സ്കൂട്ടറിന് യുവാവ് തീയിടുകയായിരുന്നു. ശനിയാഴ്ച്ചയാണ് സംഭവം. പാർക്കിങ് ഏരിയയിലുണ്ടായിരുന്ന സ്കൂട്ടറിൽ നിന്ന് കെട്ടിടത്തിലേക്ക് തീപടരുകയായിരുന്നു. തീപിടുത്തിൽ യുവതിക്ക് പൊള്ളലേറ്റു. കെട്ടിടത്തിലെ ഏഴ് പേരാണ് തീപിടുത്തത്തിൽ കൊല്ലപ്പെട്ടത്. ഒമ്പത് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

    Also Read-വിജയ് ബാബുവിനെതിരെ അറസ്റ്റ് വാറണ്ട്; റെഡ് കോർണർ നോട്ടീസ് ഉടൻ പുറത്തിറക്കും

    അതേസമയം, കെട്ടിടത്തിന് തീപിടിച്ചതിനു പിന്നാലെ യുവാവ് രക്ഷപ്പെട്ടു. ശനിയാഴ്ച്ച രാത്രിയാണ് ഇൻഡോർ പൊലീസ് ഇയാളെ പിടികൂടുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് കുറ്റവാളിയെ പൊലീസ് തിരിച്ചറിഞ്ഞത്. ഇയാൾ സ്കൂട്ടറിന് തീയിടുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.

    Also Read-മുഖംമൂടി ധരിച്ച അജ്ഞാതർ ക്ലാസ് റൂമിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥികളെ മർദിച്ചു

    പുലർച്ചെ മൂന്നിനും നാലിനുമിടയിലാണ് ഇരുനില കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിൽ എത്തിയ യുവാവ് സ്കൂട്ടറിന് തീയിട്ടത്. മൂന്ന് മണിക്കൂർ എടുത്താണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തീയണച്ചത്.

    തീപിടുത്തത്തിൽ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ പ്രധാന വാതിലും മുകളിലേക്കുള്ള പടികളും തീയും പുകയും കൊണ്ട് നിറഞ്ഞു. മൂന്നാം നിലയിൽ നിന്നും ടെറസിലേക്ക് പോകുന്ന വാതിലിന്റെ ഭാഗത്തും കൊടും ചൂടാണ് അനുഭവപ്പെട്ടത്. ഇതാണ് കെട്ടിടത്തിന് അകത്ത് കൂടുതൽ പേരും പുറത്തു കടക്കാനാകാതെ കുടുങ്ങാൻ കാരണം. ഫ്ലാറ്റുകളിലെ ബാൽക്കണിയിലേക്ക് ഓടി രക്ഷപ്പെട്ടാണ് പലരും തീയിൽ നിന്ന് രക്ഷപ്പെട്ടത്.
    Published by:Naseeba TC
    First published: