• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലോഡ്ജിൽ മുറിയെടുത്ത യുവാവ് ടിവി മോഷ്ടിച്ചു കടന്നു


Updated: June 26, 2018, 1:41 AM IST
ലോഡ്ജിൽ മുറിയെടുത്ത യുവാവ് ടിവി മോഷ്ടിച്ചു കടന്നു

Updated: June 26, 2018, 1:41 AM IST
മലപ്പുറം: തിരൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത യുവാവ് 32 ഇഞ്ച് വലിപ്പമുള്ള ടിവി മോഷ്ടിച്ച് കടന്നു കളഞ്ഞതായി പരാതി. സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെന്നും കള്ളനെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ 21ന് വൈകിട്ട് അഞ്ച് മണിയോടെയാണ് തിരൂരിലെ ലോഡ്ജില്‍ മനേഷ്‌കുമാര്‍ എന്ന പേരില്‍ ഒരാള്‍ മുറിയെടുത്തത്. രണ്ടു ദിവസത്തേക്ക് മുറിയെടുത്തപ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സാണ് തിരിച്ചറിയല്‍ രേഖയായി നല്‍കിയത്. എന്നാല്‍ മൂന്ന് ദിവസമായിട്ടും മുറിയൊഴിയാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍അന്വേഷിച്ചപ്പോഴാണ് മുറിക്കകത്ത് ആളെ കാണാതിരുന്നത്. പിന്നീട് നടത്തിയ പരിശോധനയില്‍ ആള്‍ക്കൊപ്പം ടിവിയും കാണാനില്ലെന്ന് ബോധ്യപ്പെട്ടു. പിന്നീട് സിസിടിവി പരിശോധിച്ചപ്പോള്‍ പ്ലാസ്റ്റിക് കവറിനുള്ളില്‍ 32 ഇഞ്ച് ടിവിയൊതുക്കി കടക്കുന്ന ദൃശ്യവും ലഭിച്ചു.

ഇയാള്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ലോഡ്ജുടമ.
First published: June 25, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍