നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 5 സ്റ്റാർ ഹോട്ടലിലെ വിവാഹത്തിൽ ബന്ധുവായി ചമഞ്ഞ് ആൾമാറാട്ടം; 2 കോടിയുടെ വജ്രാഭരണവുമായി മുങ്ങി യുവാവ്

  5 സ്റ്റാർ ഹോട്ടലിലെ വിവാഹത്തിൽ ബന്ധുവായി ചമഞ്ഞ് ആൾമാറാട്ടം; 2 കോടിയുടെ വജ്രാഭരണവുമായി മുങ്ങി യുവാവ്

  കുടുംബാംഗമായി ചമഞ്ഞെത്തിയ മോഷ്ടാവിന് ഹോട്ടൽ ജീവനക്കാരൻ റൂമുകളുടേയും ലോക്കറിന്റേയും താക്കോൽ കൈമാറുകയായിരുന്നു.

  representative image

  representative image

  • Share this:
   ജയ്പൂർ: ഫൈവ് സ്റ്റാർ ഹോട്ടലിൽ (5-star hotel) നടന്ന ആഢംബര വിവാഹത്തിൽ ബന്ധുവായി ചമഞ്ഞെത്തി കോടികളുടെ ആഭരണങ്ങളുമായി യുവാവ് മുങ്ങി. രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിലുള്ള (Rajasthan capital Jaipur) സ്റ്റാർ ഹോട്ടലിലായിരുന്നു സിനിമാസ്റ്റൈൽ മോഷണം നടന്നത്.

   രണ്ട് കോടിയുടെ വജ്രാഭാരണവും 95,000 രൂപ പണവുമായാണ് മോഷ്ടാവ് മുങ്ങിയത്. സുരക്ഷാ ക്രമീകരണങ്ങളെ കബളിപ്പിച്ചാണ് ഫൈവ് സ്റ്റാർ ഹോട്ടലിൽ കടന്ന യുവാവ് കുടുംബാംഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആഭരണവും പണവുമായി കടന്നു കളഞ്ഞത്.

   ജയ്പൂരിലെ ഹോട്ടൽ ക്ലാർക്സിലാണ് സംഭവം നടന്നത്. മുംബൈയിൽ നിന്നും വിവാഹത്തിനായി ജയ്പൂരിലെത്തിയ വിവാഹ സംഘമാണ് മോഷണത്തിന് ഇരയായത്. മുംബൈയിലുള്ള വജ്രവ്യാപാരിയുടെ കുടുംബത്തിലായിരുന്നു വിവാഹം. മോഷണത്തിൽ രാഹുൽ ഭാട്ടിയ എന്ന വ്യാപാരി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.

   ഫൈവ് സ്റ്റാർ ഹോട്ടലിലെ സുരക്ഷാ വീഴ്ച്ചയാണ് മോഷണത്തിന് കാരണമായതെന്നാണ് കുടുംബം ആരോപിക്കുന്നത്. കുടുംബാംഗമായി ചമഞ്ഞെത്തിയ മോഷ്ടാവിന് ഹോട്ടൽ ജീവനക്കാരൻ റൂമുകളുടേയും ലോക്കറിന്റേയും താക്കോൽ കൈമാറുകയായിരുന്നു.

   രണ്ട് കോടിയുടെ ഡയമണ്ട് സെറ്റുമായാണ് ഇയാൾ കടന്നു കളഞ്ഞത്. ഹോട്ടലിലെ സിസിടിവി ക്യാമറയിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

   മകളുടെ വിവാഹത്തിനായാണ് മഹാരാഷ്ട്രയിലുള്ള കുടുംബം ജയ്പൂരിൽ എത്തിയത്. ആഢംബരപൂർണമായ വിവാഹത്തെ കുറിച്ച് നേരത്തേ അറിഞ്ഞിരുന്നയാളാണ് മോഷണത്തിന് പിന്നിൽ എന്നാണ് നിഗമനം. ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
   Also Read-Robbery| പട്ടാപ്പകൽ ബാങ്കിൽ കയറി കത്തി കാട്ടി ജീവനക്കാരിയുടെ മാല കവർന്നു

   ഹോട്ടലിൽ 45 മുറികളാണ് വിവാഹ പാർട്ടി ബുക്ക് ചെയ്തിരുന്നത്. വ്യാഴാഴ്ച്ച ഹോട്ടലിൽ എത്തിയ സംഘം സംഗീത് ചടങ്ങിനായി സിർസി റോഡിലുള്ള വേദിയിലേക്ക് പോയി. ഈ സമയത്താണ് ഹോട്ടലിൽ മോഷ്ടാവ് എത്തിയത്. കുടുംബാംഗമാണെന്ന് ഹോട്ടൽ ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് റൂമുകളുടെ താക്കോൽ ഇയാൾ കൈക്കലാക്കുകയായിരുന്നു.

   മറ്റൊരു സംഭവത്തിൽ,  ബംഗളൂരുവിലെ റിസോര്‍ട്ടില്‍ മാസങ്ങളോളം താമസിച്ച്, ബില്‍ അടയ്ക്കാതെ  വ്യവസായി മുങ്ങി. ജൂലൈ മുതല്‍ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന ആന്ധ്രാപ്രദേശില്‍ നിന്നുള്ള വ്യവസായി 3.2 ലക്ഷം രൂപയാണ് അടയ്ക്കാനുള്ളത്.

   ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തിയിലെ കെ. രാജേഷ് എന്ന വ്യവസായിക്കെതിരെ ബംഗളൂരു റൂറല്‍ ജില്ലയിലെ ദേവനഹള്ളിയിലുള്ള ഹൈ എന്‍ഡ് റിസോര്‍ട്ട് ഉടമയാണ് പരാതി (complaint) നല്‍കിയിരിക്കുന്നത്. ബില്ല് അടയ്ക്കാത്തതിനെതിരെയും ജീവനക്കാരെ അറിയിക്കാതെ പോയതിനെതിരെയുമാണ് പരാതി.

   ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച്, ജൂലൈ 23 ന് രാജേഷ് റിസോര്‍ട്ടില്‍ ചെക്ക് ഇന്‍ ചെയ്യുകയും സെപ്റ്റംബര്‍ അവസാനം വരെ ബില്ലുകള്‍ അടയ്ക്കുകയും ചെയ്തിരുന്നു. ഇത് ഏകദേശം 8 ലക്ഷം രൂപയായിരുന്നു. തുടര്‍ന്ന്, കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള റിസോര്‍ട്ടില്‍ താമസം നീട്ടുകയും, ബാക്കിയുള്ള 41 ദിവസത്തെ ബില്ലടയ്ക്കാതെ നവംബര്‍ രണ്ടാം വാരത്തില്‍ അദ്ദേഹം മുങ്ങുകയുമായിരുന്നു.

   2020 പകുതി മുതല്‍ രാജേഷ് ഒരു സ്ഥിരം കസ്റ്റമര്‍ ആയിരുന്നുവെന്നും പലപ്പോഴും 3-4 ദിവസം സിംഗിള്‍ മുറിയില്‍ താമസിച്ചിരുന്നുവെന്നും റിസോര്‍ട്ടിന്റെ മാനേജര്‍ യശ്വന്ത് പറയുന്നു. ഒന്നുരണ്ടു തവണ ഒന്നോ രണ്ടോ മാസം പോലും താമസിച്ചിട്ടുണ്ട്. മുറിയ്ക്കും ഭക്ഷണത്തിനുമുള്ള ബില്ലുകള്‍ അദ്ദേഹം പെട്ടെന്ന് തന്നെ അടയ്ക്കാറുണ്ടായിരുന്നുവെന്നും മാനേജര്‍ പറഞ്ഞു.
   Published by:Naseeba TC
   First published:
   )}