ബന്ധുവിന് ദീപാവലി സമ്മാനമായി നൽകാൻ ബൈക്ക് മോഷ്ടിച്ചു; യുവാവിനെ പിടികൂടി പൊലീസ്
ബന്ധുവിന് ദീപാവലി സമ്മാനമായി നൽകാൻ ബൈക്ക് മോഷ്ടിച്ചു; യുവാവിനെ പിടികൂടി പൊലീസ്
ശിവശങ്കർ എന്ന 25 വയസുകാരനാണ് മോട്ടോർ സൈക്കിൾ മോഷ്ടിച്ചത്
News18 Malayalam
Last Updated :
Share this:
ബന്ധുക്കൾക്ക് ദീപാവലി സമ്മാനമായി അയച്ച് നൽകാൻ മോട്ടോർ സൈക്കിൾ മോഷ്ടിച്ച യുവാവ് പൊലീസ് പിടിയിൽ. ദില്ലിയിലെ സേവാ നഗറിൽ നിന്നാണ് ശിവശങ്കർ എന്ന 25 വയസുകാരന് മോട്ടോർ സൈക്കിൾ മോഷ്ടിച്ചത്.
ബീഹാറിലെ സീതാമർഹി ജില്ലയാണ് ശിവശങ്കറിന്റെ സ്വദേശം. കോട്ല മുബാറക്പൂരിലെ ഒരു ധാബയിൽ ജോലി ചെയ്തിരുന്ന ശിവശങ്കർ സ്വന്തം നാട്ടിലെ ബന്ധുക്കൾക്കാണ് മോട്ടോർ സൈക്കിൾ അയച്ചു നൽകാൻ ആസൂത്രണം ചെയ്തത്. സേവാ നഗറിൽ മോട്ടോർ സൈക്കിൾ മോഷണം പോയ വിവരം ശനിയാഴ്ചയാണ് കെഎം പൂർ പോലീസ് സ്റ്റേഷനിൽ പരാതിയായി ലഭിച്ചത്.
ഇതേതുടർന്നുള്ള അന്വേഷണത്തിനിടെയാണ് സിസിടിവി ദൃശ്യങ്ങൾ സ്കാൻ ചെയ്യുകയും മോട്ടോർ സൈക്കിളിനടുത്ത് ഒരാൾ ഒളിച്ചിരിക്കുന്നത് കാണുകയും ചെയ്തത്. കുറച്ച് സമയത്തിന് ശേഷം ഇയാൾ ബൈക്ക് മോഷ്ടിച്ച് കടന്ന് കളഞ്ഞതായും പോലീസ് പറഞ്ഞു. എന്നാൽ മോഷ്ടിച്ച മോട്ടോർ സൈക്കിൾ ബന്ധുക്കൾക്ക് അയച്ച് നൽകുന്നതിന് മുന്നേ പൊലീസ് ഇയാളെ പിടികൂടിയിരുന്നു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.