നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഭാര്യയെ ഷൂലെയ്സ് ഉപയോഗിച്ച് കഴുത്തു മറുക്കി കൊന്നു; മൃതദേഹം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

  ഭാര്യയെ ഷൂലെയ്സ് ഉപയോഗിച്ച് കഴുത്തു മറുക്കി കൊന്നു; മൃതദേഹം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

  ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണം

  Representative Image.

  Representative Image.

  • Share this:
   താനെ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ യുവാവ് ഭാര്യയെ ഷൂലൈസ് ഉപയോഗിച്ച് കഴുത്തു മുറുക്കി കൊന്നു. മഹരാഷ്ട്രയിലെ താനെ ജില്ലയിലുള്ള ഉല്ലാസ് നഗറിലാണ് സംഭവം. സൂരജ് ആനന്ദ് (26) എന്നയാളാണ് ഭാര്യയായ സുശീല (25) യെ കൊലപ്പെടുത്തിയത്. ഓഗസ്റ്റ് മാസത്തിലാണ് കൊലപാതകം നടന്നത്.

   കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. ഉല്ലാസ് നഗറിലെ ഹോട്ടലിൽ വെയിറ്ററായി ജോലി ചെയ്യുകയാണ് സൂരജ്.

   ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സൂരജ് സംശയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാൾ നിരന്തരം ഭാര്യയുമായി വഴക്കിടുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. സമാനമായ വഴക്കിനിടയിൽ സൂരജ് ഷൂലൈസ് കൊണ്ട് സുശീലയുടെ കഴുത്തിയിൽ മുറുക്കി കൊല്ലുകയായിരുന്നു.

   ഓഗസ്റ്റ് 22 നാണ് സുശീലയുടെ മൃതേദഹം കത്തിക്കരിഞ്ഞ നിലയിൽ ഇവരുടെ വീട്ടിൽ നിന്ന് കണ്ടെത്തുന്നത്. വീട്ടിൽ നിന്ന് ദുർഗന്ധം പുറത്തുവന്നതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
   Also Read-കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പതിനാറുകാരിയ്ക്ക് ലൈംഗിക പീഡനം; ജീവനക്കാരൻ അറസ്റ്റിൽ

   പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് കൊലപാതകത്തെ കുറിച്ചുള്ള സൂചന ലഭിച്ചത്. കത്തിക്കരിയുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തുടർന്ന് കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

   അതേസമയം, യുവതിയെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താനും പൊലീസ് സമയമെടുത്തിരുന്നു. സൂരജും സുശീലയും അടുത്തിടെയായിരുന്നു പുതിയ വീട്ടിലേക്ക് താമസം മാറിയത്. അയൽവാസികളുമായി ഇവർക്ക് അടുപ്പമുണ്ടായിരുന്നില്ല. ഏറെ അന്വേഷണങ്ങൾക്കൊടുവിലാണ് സൂരജിനെ കുറിച്ചുള്ള സൂചന ലഭിച്ചത്. അയൽവാസിയായ സ്ത്രീയാണ് സൂരജിന്റെ നമ്പർ പൊലീസിന് കൈമാറിയത്.
   Also Read-കളരി അഭ്യസിക്കാന്‍ വന്ന പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ഗുരുക്കള്‍ അറസ്റ്റില്‍

   ബദ് ലാപൂരിൽ നിന്നും കംഗർനഗറിലേക്ക് പോവുകയായിരുന്ന സൂരജിനെ പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. മൃതദേഹം തിരിച്ചറിയാതിരിക്കാനാണ് കൊലപാതകത്തിന് ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിച്ചതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

   രോഗിയായ അമ്മയെ മര്‍ദിക്കുന്നത് തടഞ്ഞ പതിനൊന്നു കാരനെ കമ്പിവടികൊണ്ട് അടിച്ചു; പിതാവ് അറസ്റ്റില്‍

   രോഗിയായ അമ്മയെ മര്‍ദിക്കുന്നത് തടഞ്ഞ പതിനൊന്നു വയസുകാരനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച പിതാവ് പിടിയില്‍. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മൈനാഗപ്പള്ളി സ്വദേശി റഷീദാണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. അമ്മയുടെ പരാതിയില്‍ റഷീദി(37)നെ പൊലീസ് അറസ്റ്റ് ചെയ്തു.

   പ്രതിയെ ശാസ്താം കോട്ട മുന്‍സിഫല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ തലയില്‍ നാല് തുന്നലുകളുണ്ട്. അടിയും വഴക്കും പതിവാക്കിയ ഇയാളെ പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് താക്കീത് നല്‍കിയിരുന്നു.
   Published by:Naseeba TC
   First published:
   )}