• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഭാര്യയുമായി തർക്കം: 21 ദിവസമായ കുഞ്ഞിനെ യുവാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

കുഞ്ഞിന്റെ അമ്മയുടെ പരാതിയിൽ കുഞ്ഞിന്റെ പിതാവായ മുകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

news18
Updated: September 10, 2019, 9:48 AM IST
ഭാര്യയുമായി തർക്കം: 21 ദിവസമായ കുഞ്ഞിനെ യുവാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
baby
news18
Updated: September 10, 2019, 9:48 AM IST
ന്യൂഡൽഹി: ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് 21 ദിവസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ യുവാവ് കൊലപ്പെടുത്തി. ഡൽഹി ദ്വാരകയിലെ ബിന്ദപുരിലാണ് ഞെട്ടിക്കുന്ന സംഭവം. കുഞ്ഞിന്റെ അമ്മയുടെ പരാതിയിൽ കുഞ്ഞിന്റെ പിതാവായ മുകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബിസിനസുകാരനാണ് മുകേഷ്. ആഗസ്റ്റ് 16 നാണ് ഇയാളുടെ ഭാര്യ കിരൺ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവശേഷം അമ്മയുടെ വീട്ടിലേക്ക് പോകണമെന്നായിരുന്നു തന്റെ ആഗ്രഹം. എന്നാൽ മുകേഷ് ഇതിന് എതിരായിരുന്നു. സംഭവദിവസവും ഇതേച്ചൊല്ലി വഴക്കിട്ട മുകേഷ് കുഞ്ഞുമായി മുകളിലെ മുറിയിലേക്ക് പോയി. അൽപം കഴിഞ്ഞ് ഇയാൾ വാതിൽ തുറന്നു.. അപ്പോൾ കുഞ്ഞ് കട്ടിലിൽ അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്.. മകളെ ശ്വാസം മുട്ടിച്ച ശേഷം വാട്ടർ ടാങ്കിൽ മുക്കിയതായി അയാൾ തന്നെ പറഞ്ഞുവെന്നാണ് പൊലീസ് പരാതിയിൽ കിരണ്‍ ആരോപിക്കുന്നത്.

Also Read-വഞ്ചനാകേസ്: മലയാളിയായ ബോളിവുഡ് നടനും ഭാര്യയും അറസ്റ്റിൽ

കിരൺ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് അബോധാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച ശേഷം വെള്ളത്തിൽ മുക്കിയെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

First published: September 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...